തിരുവനന്തപുരം: പീഡന പരാതി ഒത്തു തീര്‍പ്പാക്കാന്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി പരാതിക്കാരി. കോവളത്തുവെച്ച് എം.എല്‍.എ തന്നെ മര്‍ദിക്കുന്നതു കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. എന്നാല്‍ ലൈംഗിക പീഡന പരാതിയുണ്ടോയെന്ന കാര്യം പിന്നീട് വെളിപ്പെടുത്തുമെന്നും പരാതിക്കാരി പറഞ്ഞു. പരാതിയില്‍ ജില്ലാ െ്രെകംബ്രാഞ്ച് അന്വേഷണം തുടങ്ങി. എല്‍ദോസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.
പേട്ടയിലെ തന്റെ വീട്ടിലെത്തി മദ്യപിച്ച് ബഹളം വെച്ച എം.എല്‍.എ നിര്‍ബന്ധിച്ചു കോവളത്തെക്ക് കൂട്ടിക്കാണ്ടു പോവുകയായിരുന്നു. അവിടെവെച്ചു തന്നെ മര്‍ദിക്കുന്നതു കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. അതിനുശേഷമാണ് കേസില്‍ നിന്നു പിന്‍മാറാന്‍ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തത്. സത്യസന്ധമായതുകൊണ്ടാണ് കേസുമായി മുന്നോട്ടുപോയതെന്നും അല്ലെങ്കില്‍ പണം വാങ്ങി ഒത്തു തീര്‍പ്പാക്കുമായിരുന്നെന്നും പരാതിക്കാരി മാധ്യമങ്ങളോടു പറഞ്ഞു.
എം.എല്‍.എയുമായി പരാതി ഒത്തു തീര്‍പ്പാക്കാന്‍ കോവളം സി.ഐ ആവശ്യപ്പെട്ടു, കന്യാകുമാരിയില്‍ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചപ്പോള്‍ തമിഴ്‌നാട് പൊലീസ് പിന്തിരിപ്പിച്ച് കേരള പൊലീസിനെ അറിയിക്കുകയായിരുന്നു. ലൈംഗിക പീഡന പരാതിയുണ്ടോയെന്നതിനും, വിവാഹവാഗ്ദാനം നല്‍കിയിരുന്നോ എന്നതിനു പിന്നെപറയാമെന്നായിരുന്നു മറുപടി. എന്നാല്‍ മജിസട്രേറ്റിനു നല്‍കിയ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നെന്നു പറഞ്ഞ അവര്‍ എല്‍ദോസ് മറ്റു സ്ത്രീകളേയും മര്‍ദിച്ചതായും അറിയാമെന്നും മാധ്യമങ്ങളെ അറിയിച്ചു.പരാതി ഒത്തു തീര്‍പ്പാക്കാന്‍ പെരുമ്പാവൂരിലെ വനിതാ നേതാവ് ഭീക്ഷണിപ്പെടുത്തിയതായും ആരോപിച്ചു. അതേസമയം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം അനുവദിക്കില്ലെന്ന നിലപാടാണ് കോണ്‍ഗ്രസിനെന്നു രമേശ് ചെന്നിത്തല. എല്‍ദോസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷന്‍സ് കോടതി ഇന്നു പരിഗണിച്ചേക്കും
Leave a Comment