ചെന്നൈ : തെന്നിന്ത്യന്‍ താരം നയന്‍താരയ്ക്കും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്ന സംഭവത്തില്‍ തമിഴ്‌നാട് ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ സര്‍വീസസ് (ഡിഎംഎസ്) അന്വേഷണം ആരംഭിച്ചു. ഇരുവരില്‍ നിന്നും വിശദമായി മൊഴിയെടുക്കാനാണു തീരുമാനം. ഇതിനായി അന്വേഷണ സമിതി അംഗങ്ങള്‍ ദമ്പതികളെ നേരില്‍ക്കാണും.
വാടകഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നതില്‍ നിയമലംഘനം നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിനു ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്നതടക്കമുള്ള കര്‍ശന വ്യവസ്ഥകളോടെ ഇക്കൊല്ലം ജനുവരിയില്‍ നിയമം ഭേദഗതി ചെയ്തിരുന്നു. ജൂണ്‍ 9 നായിരുന്നു നയന്‍താര–വിഘ്‌നേഷ് വിവാഹം.
വിവാദം സംബന്ധിച്ചു നയന്‍താരയും വിഘ്‌നേഷും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ സമൂഹമാധ്യമത്തില്‍ സജീവമായ വിഷ്‌നേഷിന്റെ ഇന്നത്തെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചര്‍ച്ചയായി. ”എല്ലാം കൃത്യമായ സമയത്ത് നിങ്ങള്‍ അറിയും. ക്ഷമയോടെ കാത്തിരിക്കുക” – എന്നാണ് വിഘ്‌നേഷ് കുറിച്ചത്.
Leave a Comment