ലഹരി സംഘം വാഴുന്ന കേരളം; രാസലഹരി ഉപയോഗിക്കാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കല്‍ സംഘത്തിന്റെ ഭീക്ഷണിക്ക് വഴങ്ങി പ്രമുഖനടന്‍

കൊച്ചി : കേരളം അടക്കി വാഴുന്ന ലഹരി സംഘത്തിനെ ക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. രാസലഹരി ഉപയോഗിക്കാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങള്‍ ജനപ്രിയ സിനിമകളില്‍ ഉള്‍പ്പെടുത്തിയാല്‍ നിര്‍മാണച്ചെലവില്‍ ഒരു വിഹിതം നല്‍കി സഹകരിക്കാന്‍ ലഹരി സംഘങ്ങള്‍ തയാറാണെന്നും വിവരം പുറത്തുവന്നു. ഇത്തരത്തിലുള്ള രംഗങ്ങള്‍ ബോധപൂര്‍വം ഉള്‍പ്പെടുത്താനായി സമീപകാലത്തു സൂപ്പര്‍ഹിറ്റായ തെന്നിന്ത്യന്‍ സിനിമയുടെ തിരക്കഥയില്‍ തന്നെ മാറ്റം വരുത്തിയതായും വിവരമുണ്ട്. നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഇതു സംബന്ധിച്ചു ചലച്ചിത്ര പ്രവര്‍ത്തകരുടെ മൊഴിയെടുത്തു.

മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിക്കു മുന്‍പാകെയും ലഹരി സംഘത്തിന്റെ സിനിമയിലെ ഇടപെടലുകളെ കുറിച്ച് 5 പേര്‍ മൊഴി നല്‍കിയിരുന്നു. ലഹരി ഉപയോഗിക്കുന്ന ചില സഹപ്രവര്‍ത്തകരുണ്ടാക്കുന്ന ഉപദ്രവങ്ങളെക്കുറിച്ചും കമ്മിറ്റി മുന്‍പാകെ വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ തുറന്നു പറഞ്ഞിരുന്നു.

സൂപ്പര്‍ ഹിറ്റായ തെന്നിന്ത്യന്‍ സിനിമയില്‍ മുഖ്യകഥാപാത്രം ലഹരി ഉപയോഗിക്കുന്ന രംഗങ്ങള്‍ ആദ്യ തിരക്കഥയിലുണ്ടായിരുന്നില്ല. പിന്നീട് ഈ രംഗം കൂട്ടിച്ചേര്‍ക്കുന്നതിനു വന്‍തുകയാണു ലഹരി കാര്‍ട്ടല്‍ കൈമാറിയതെന്നാണു സൂചന. ഒരു പ്രധാന കഥാപാത്രം പ്രതിസന്ധിഘട്ടം തരണം ചെയ്യാനായി ലഹരി ഉപയോഗിക്കുന്ന രംഗമാണു ചേര്‍ത്തത്.

സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷം സമാനസ്വഭാവമുള്ള ഒരു രംഗം കൂടി ഉള്‍പ്പെടുത്തണമെന്നു ലഹരി കാര്‍ട്ടല്‍ നിര്‍ബന്ധം പിടിച്ചു. കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ എതിര്‍ത്തെങ്കിലും ഒടുവില്‍ കാര്‍ട്ടലിന്റെ ഭീഷണിക്കു വഴങ്ങി ഈ ഭാഗം വീണ്ടും ഷൂട്ട് ചെയ്തു ചേര്‍ത്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു വിവരം ലഭിച്ചു.

സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിന് ഭക്ഷണത്തില്‍ വിഷംകൊടുത്തു

pathram:
Related Post
Leave a Comment