‘എന്റെ കണ്‍മുന്നില്‍ വച്ച് സുഹൃത്തുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു, സെക്‌സ് വിഡിയോ കാണാന്‍ നിര്‍ബന്ധിച്ചു’; ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണം, ഡയറി പുറത്ത്

കൊച്ചി: ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഹോക്കി താരം ശ്യാമിലി എഴുതിയ ഡയറികുറിപ്പ് പുറത്ത്. ഭര്‍ത്താവും തിരുവല്ല സ്വദേശിയുമായ സഞ്ജുവി(ആശിഷ്)നെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഡയറിയില്‍ എഴുതി വച്ചശേഷമാണ് ഏപ്രില്‍ 25നു വൈകിട്ട് ശ്യാമിലി ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്യുന്നത്. ഇടപ്പള്ളി പോണേക്കരയിലെ സ്വന്തം വീട്ടിലാണ് ശ്യാമിലി(26)യെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുന്നത്.

എന്റെ മുന്നില്‍ വച്ച് എന്റെ സുഹൃത്തുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും എന്നെ നിര്‍ബന്ധിച്ചു വിളിച്ചു വരുത്തുകയും ചെയ്തതായി ഡയറികുറിപ്പില്‍ പറയുന്നു. കള്ള്, ബീയര്‍, വോഡ്ക, കഞ്ചാവ്, സിഗരറ്റ് എന്നിവ ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചു. സെക്‌സ് വിഡിയോ കാണാന്‍ നിര്‍ബന്ധിക്കുകയും വൃത്തികേടുകള്‍ പറയിപ്പിക്കുകയും ചെയ്തു. ഞാന്‍ സാധാരണ നിലയിലാകുമ്പോള്‍ ഇതിനെക്കുറിച്ചു ചോദിച്ചു സഞ്ജുവിനോടു വഴക്കിടും.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വപ്‌നയുടെ രഹസ്യമൊഴിയുമായി ഇ.ഡി സുപ്രീം കോടതിയിലേക്ക്

സഞ്ജുവിന് എന്നോട് ഇഷ്ടമുണ്ടായിരുന്നെങ്കില്‍ ഒരു പ്രാവശ്യം പോലും ഇങ്ങനെ ഒന്നും ചെയ്യിക്കില്ലായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു. ഇംഗ്ലീഷും മലയാളവും കലര്‍ത്തി സ്വന്തം കൈപ്പടയില്‍ ശ്യാമിലി എഴുതിയ 18 ലേറെ പേജുകളില്‍ ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നുമുണ്ടായ പീഡനങ്ങള്‍ വിശദമായി വിവരിക്കുന്നു. തന്റെ പേരില്‍ ഫെയ്‌സ്ബുക് പേജുണ്ടാക്കി പല പെണ്‍കുട്ടികളുമായും സഞ്ജു ചാറ്റു ചെയ്തിരുന്നതായും കുറിപ്പില്‍
പറയുന്നു. ശ്യാമിലി ആത്മഹത്യ ചെയ്ത് ആഴ്ചകള്‍ക്കു ശേഷം കണ്ടെടുത്ത ഡയറി ബന്ധുക്കള്‍ പോലീസിനു കൈമാറിയിരുന്നു. തുടര്‍നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് അസി. കമ്മിഷണര്‍ക്കു ബന്ധുക്കള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ആരോപണ വിധേയനായ സഞ്ജുവിന്റെ പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കിയ പോലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി
ബന്ധുക്കള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ചതായാണ് വിവരം. സഞ്ജു രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നാണ് ഇവരുടെ വാദം. അതേസമയം, ശ്യാമിലി മരിക്കുമ്പോള്‍ നാട്ടിലില്ലാത്തതിനാല്‍ സഞ്ജുവിനെതിരെ കേസെടുക്കാനാകില്ലെന്ന നിലപാടിലാണ് പോലീസ്. മരിക്കുന്നതിന് ഒരു മാസം മുമ്പ് എഴുതിയതാണ് ഡയറിയിലെ പല കാര്യങ്ങളുമെന്ന് ശ്യാമിലിയുടെ സഹോദരി ഷാമിക പറഞ്ഞു.

ഭര്‍തൃവീട്ടില്‍ ഭക്ഷണം നല്‍കാതെ പീഡിപ്പിക്കുകയും ശാരീരികമായി മര്‍ദിക്കുകയും ചെയ്തിരുന്നു. കൂട്ടുകാര്‍ക്കൊപ്പം യാത്ര പോകാന്‍ നിര്‍ബന്ധിച്ചിരുന്ന വിവരം പറഞ്ഞിട്ടുണ്ടെങ്കിലും മറ്റുള്ളവരുമായി ശാരീരിക ബന്ധത്തിനു നിര്‍ബന്ധിക്കുന്നതു പോലെയുള്ള കാര്യങ്ങള്‍ ഡയറിയില്‍ നിന്നാണ് അറിഞ്ഞതെന്നും ഷാമിക പറയുന്നു. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നും കടുത്ത മാനസിക പീഡനമാണ് ഭര്‍തൃവീട്ടിലും പിന്നീടു സ്വന്തം വീട്ടില്‍ വന്നിട്ടും നേരിടേണ്ടി വന്നതെന്നും ബന്ധുക്കള്‍ പറയുന്നു. മേയ് മാസത്തില്‍ കേരള ഒളിംപിക് ഗെയിംസില്‍ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ചു മല്‍സരിക്കാനിരിക്കെയായിരുന്നു ശ്യാമിലി ജീവനൊടുക്കിയത്.

pathram:
Related Post
Leave a Comment