പൾസർ സുനിയെ തൃശ്ശൂരിലെ മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു

തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിൽ ഒന്നാംപ്രതിയായി എറണാകുളം സബ്ജയിലിൽ കഴിയുന്ന പൾസർ സുനിയെ തൃശ്ശൂരിലെ സർക്കാർ മാനസികാരോഗ്യകേന്ദ്രത്തിലാക്കി. ചൊവ്വാഴ്‌ച വൈകീട്ടോടെയാണ് സുനിയെ ഇവിടെയെത്തിച്ചത്. ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അഞ്ചുവർഷമായി ജയിലിൽ‍ കഴിയുന്ന പൾസർ സുനി ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ആരോഗ്യനില മോശമാണെന്ന കാരണം കാണിച്ചാണ് േകാടതിയെ സമീപിച്ചത്. ഈ ഹർജി ജൂലായ് 13-ന് തള്ളി. ഹർജി ഹൈക്കോടതിയിൽ സമർപ്പിക്കാനായിരുന്നു സുപ്രീംകോടതി നിർദേശിച്ചത്. 2017 ഫെബ്രുവരി ഇരുപത്തിമൂന്നിനാണ് പൾസർ സുനിയെ അറസ്റ്റ് ചെയ്തത്.

pathram:
Related Post
Leave a Comment