സ്കൂട്ടർ ഉടമകളെ മുഴുവൻ വിളിച്ചു വരുത്തിയിട്ടും രക്ഷയില്ല.. പോലീസ് ഇനി പടക്കക്കാരുടെ പിന്നാലെ…

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ അക്രമിയെ കണ്ടെത്താൻ പുതിയ വഴി തേടി പൊലീസ്. ജില്ലയിലെ പടക്ക നിർമാണക്കാരുടെയും കച്ചവടക്കാരുടെയും വിവരം ശേഖരിച്ചു തുടങ്ങി. അക്രമി എത്തിയതായി കരുതുന്ന ഡിയോ സ്കൂട്ടർ കണ്ടെത്താനായി ഇത്തരം സ്കൂട്ടർ ഉപയോഗിച്ചിരുന്നവരുടെ വിവരം നേരത്തെ ശേഖരിച്ചിരുന്നു.

ഈ രീതിയിൽ പടക്ക നിർമാതാക്കളിൽ നിന്നും കച്ചവടക്കാരിൽ നിന്നും വിവരം ശേഖരിക്കുകയാണ്. ദീപാവലി സമയത്ത് പടക്ക കച്ചവടം നടത്തിയിരുന്നവരെ വിളിച്ചു വരുത്തി വിവരം ശേഖരിച്ചു.

ഇവർക്കൊപ്പം ആരൊക്കെയാണ് ജോലി ചെയ്തത്. അവരുടെ ഫോൺ നമ്പർ, മേൽവിലാസം, ഇവർക്ക് ഒപ്പം ജോലി ചെയ്തവരിൽ സ്ഫോടന വസ്തുക്കൾ നിർമിക്കാൻ അറിയാവുന്നവർ ഉണ്ടോയിരുന്നോ തുടങ്ങിയ വിവരങ്ങളാണ് ചോദിച്ചറിയുന്നത്.

കച്ചവടം നടത്തിയിരുന്ന സമയത്തെ ലൈസൻസും ഹാജരാക്കണം. നേരത്തെ ജില്ലയിലെ ഡിയോ സ്കൂട്ടർ ഉടമകളെ മുഴുവൻ വിളിച്ചു വരുത്തി നടത്തിയ അന്വേഷണത്തിൽ നിന്നു തുമ്പ് ഒന്നും ലഭിക്കാതെ വന്നതോടെയാണ് പൊലീസ് പുതിയ നീക്കം ആരംഭിച്ചത്. ആക്രമണം നടന്നു ആഴ്ചകൾ പിന്നിട്ടിട്ടും അക്രമിയെ പിടികൂടാൻ സാധിക്കാതെ വന്നതോടെ പൊലീസ് പ്രതിരോധത്തിലാണ്.

Keywords: akg centre attack trivandrum

pathram desk 2:
Related Post
Leave a Comment