മെമ്മറികാര്‍ഡ് 2018 ജനുവരി 9നു രാത്രി 9.58 നു ലാപ്‌ടോപ്പിലിട്ടു പരിശോധിച്ചത് ആര്?

മെമ്മറികാര്‍ഡ് 2018 ജനുവരി 9നു രാത്രി 9.58 നു ലാപ്‌ടോപ്പിലിട്ടു പരിശോധിച്ചത് ആര്? ഡിസംബര്‍ 13നു രാത്രി 10.58ന് ആന്‍ഡ്രോയ്ഡ് ഫോണിലിട്ടും കാര്‍ഡ് പരിശോധിച്ചു.. 2021 ജൂലൈ 19 നു ഉച്ചയ്ക്കും കാര്‍ഡ് പരിശോധിച്ചു

കൊച്ചി : ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ് പരിഗണിച്ച 3 കോടതികളുടെ കസ്റ്റഡിയില്‍ ഇരിക്കുമ്പോഴും കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് തുറന്നു പരിശോധിച്ചതായി പുതിയ ഫൊറന്‍സിക് റിപ്പോര്‍ട്ട്. മെമ്മറി കാര്‍ഡിന്റെ ഡിജിറ്റല്‍ ഘടനയില്‍ (ഹാഷ് വാല്യു) ഏറ്റവും കുറഞ്ഞതു 3 തവണ മാറ്റം വന്നിട്ടുണ്ട്. മെറ്റ ഡേറ്റയിലും (അനുബന്ധ ഡേറ്റ) മാറ്റം കണ്ടെത്തിയിട്ടുണ്ട്.

കേസിന്റെ പ്രധാന തൊണ്ടി മുതലായ മെമ്മറി കാര്‍ഡ് അങ്കമാലി മജിസ്‌ട്രേട്ട് കോടതിയുടെ കസ്റ്റഡിയിലിരിക്കെ, 2018 ജനുവരി 9നു രാത്രി 9.58 നു ലാപ്‌ടോപ്പിലിട്ടു പരിശോധിച്ചതായി കണ്ടെത്തി. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ കസ്റ്റഡിയിലായിരുന്ന 2018 ഡിസംബര്‍ 13നു രാത്രി 10.58ന് ആന്‍ഡ്രോയ്ഡ് ഫോണിലിട്ടാണു കാര്‍ഡ് പരിശോധിച്ചത്. വിചാരണക്കോടതിയുടെ കസ്റ്റഡിയിലായിരുന്ന 2021 ജൂലൈ 19 നു ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ജിയോ സിംകാര്‍ഡ് ഉപയോഗിക്കുന്ന വിവോ ഫോണിലായിരുന്നു കാര്‍ഡ് പരിശോധന. മെസേജിങ് –വിഡിയോ ഗെയിം ആപ്പുകള്‍ ഫോണില്‍ ആക്ടീവ് ആയിരുന്ന സമയത്താണു മെമ്മറി കാര്‍ഡും അതില്‍ പരിശോധിച്ചത്.

വിചാരണക്കോടതിയുടെ കസ്റ്റ!ഡിയിലായിരുന്ന ഘട്ടത്തില്‍ മെമ്മറി കാര്‍ഡ് പരിശോധിക്കാന്‍ ഉപയോഗിച്ച ഫോണില്‍ ‘നിഖില്‍’ എന്ന പേരില്‍ ലോഗിന്‍ ചെയ്ത വിഡിയോ ഗെയിം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. മെമ്മറി കാര്‍ഡ് പരിശോധിക്കാന്‍ ഉപയോഗിച്ച ലാപ്‌ടോപ്, ആന്‍ഡ്രോയ്ഡ് ഫോണ്‍ (ഇതിന്റെ കമ്പനിയുടെ പേര് ലഭിച്ചിട്ടില്ല), വിവോ ഫോണ്‍ എന്നിവയുടെ ഉടമകളെ കണ്ടെത്തുകയെന്ന വെല്ലുവിളിയാണ് അന്വേഷണ സംഘത്തിനു മുന്നിലുള്ളത് .

കേസന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി അനുവദിച്ച സമയം നാളെ അവസാനിക്കുന്ന സാഹചര്യത്തില്‍ 3 ആഴ്ച അധിക സമയം ചോദിച്ച് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതടക്കമുള്ള പുതിയ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ വേണ്ടിക്കൂടിയാണിത്

നടിയെ പീഡിപ്പിച്ച കേസിലെ എട്ടാം പ്രതി നടന്‍ ദിലീപ് കുറ്റക്കാരനല്ലെന്ന അഭിപ്രായ പ്രകടനം നടത്തിയ മുന്‍ ഡിജിപി ആര്‍.ശ്രീലേഖയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. ശ്രീലേഖ പുറത്തുവിട്ട യുട്യൂബ് വിഡിയോയുടെ 33 മുതല്‍ 34 മിനിറ്റ് വരെ പറയുന്ന കാര്യങ്ങളാണു കാരണം. നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറാന്‍ ഇടയുള്ള സാഹചര്യത്തെ കുറിച്ചാണ് ഈ ഭാഗത്ത് ശ്രീലേഖ പറയുന്നതെന്നും അന്വേഷണ സംഘം കരുതുന്നു.

ഓരോ ഡിജിറ്റല്‍ ഫയലിന്റെയും സവിശേഷ തിരിച്ചറിയല്‍ കോഡ് ആണ് ഹാഷ് വാല്യു. സംഖ്യകളും അക്ഷരങ്ങളും ചേര്‍ന്നുള്ള ഈ നീളന്‍ കോഡാണിത്. ചെറിയൊരു മാറ്റം വരുത്തിയാല്‍ പോലും ആ ഫയലിന്റെ ഹാഷ് വാല്യു മാറും.

ഒരു നിശ്ചിത ഡിജിറ്റല്‍ ഫയലിനെക്കുറിച്ചുള്ള വിവരങ്ങളെയാണ് മെറ്റ ഡേറ്റയെന്നു വിളിക്കുന്നത്. ഫയലിന്റെ പേര്, അതിന്റെ സ്രഷ്ടാവ്, മാറ്റം വരുത്തിയ/സൃഷ്ടിച്ച സമയം, ഫയലിന്റെ വലുപ്പം, ഉപയോഗിച്ച ഡിവൈസ് എന്നിവയടക്കം ഇതിലുണ്ടാകും. ഒരു ഫയലില്‍ മാറ്റം വരുത്തിയാല്‍ മെറ്റ ഡേറ്റയിലും മാറ്റം വരും.

കേസിന്റെ പ്രധാന തൊണ്ടി മുതലായ മെമ്മറി കാര്‍ഡ് അങ്കമാലി മജിസ്‌ട്രേട്ട് കോടതിയുടെ കസ്റ്റഡിയിലിരിക്കെ, 2018 ജനുവരി 9നു രാത്രി 9.58 നു ലാപ്‌ടോപ്പിലിട്ടു പരിശോധിച്ചതായി കണ്ടെത്തി. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ കസ്റ്റഡിയിലായിരുന്ന 2018 ഡിസംബര്‍ 13നു രാത്രി 10.58ന് ആന്‍ഡ്രോയ്ഡ് ഫോണിലിട്ടാണു കാര്‍ഡ് പരിശോധിച്ചത്. വിചാരണക്കോടതിയുടെ കസ്റ്റഡിയിലായിരുന്ന 2021 ജൂലൈ 19 നു ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ജിയോ സിംകാര്‍ഡ് ഉപയോഗിക്കുന്ന വിവോ ഫോണിലായിരുന്നു കാര്‍ഡ് പരിശോധന. മെസേജിങ് –വിഡിയോ ഗെയിം ആപ്പുകള്‍ ഫോണില്‍ ആക്ടീവ് ആയിരുന്ന സമയത്താണു മെമ്മറി കാര്‍ഡും അതില്‍ പരിശോധിച്ചത്.

വിചാരണക്കോടതിയുടെ കസ്റ്റ!ഡിയിലായിരുന്ന ഘട്ടത്തില്‍ മെമ്മറി കാര്‍ഡ് പരിശോധിക്കാന്‍ ഉപയോഗിച്ച ഫോണില്‍ ‘നിഖില്‍’ എന്ന പേരില്‍ ലോഗിന്‍ ചെയ്ത വിഡിയോ ഗെയിം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. മെമ്മറി കാര്‍ഡ് പരിശോധിക്കാന്‍ ഉപയോഗിച്ച ലാപ്‌ടോപ്, ആന്‍ഡ്രോയ്ഡ് ഫോണ്‍ (ഇതിന്റെ കമ്പനിയുടെ പേര് ലഭിച്ചിട്ടില്ല), വിവോ ഫോണ്‍ എന്നിവയുടെ ഉടമകളെ കണ്ടെത്തുകയെന്ന വെല്ലുവിളിയാണ് അന്വേഷണ സംഘത്തിനു മുന്നിലുള്ളത്.

കേസന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി അനുവദിച്ച സമയം നാളെ അവസാനിക്കുന്ന സാഹചര്യത്തില്‍ 3 ആഴ്ച അധിക സമയം ചോദിച്ച് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതടക്കമുള്ള പുതിയ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ വേണ്ടിക്കൂടിയാണിത്

നടിയെ പീഡിപ്പിച്ച കേസിലെ എട്ടാം പ്രതി നടന്‍ ദിലീപ് കുറ്റക്കാരനല്ലെന്ന അഭിപ്രായ പ്രകടനം നടത്തിയ മുന്‍ ഡിജിപി ആര്‍.ശ്രീലേഖയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. ശ്രീലേഖ പുറത്തുവിട്ട യുട്യൂബ് വിഡിയോയുടെ 33 മുതല്‍ 34 മിനിറ്റ് വരെ പറയുന്ന കാര്യങ്ങളാണു കാരണം. നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറാന്‍ ഇടയുള്ള സാഹചര്യത്തെ കുറിച്ചാണ് ഈ ഭാഗത്ത് ശ്രീലേഖ പറയുന്നതെന്നും അന്വേഷണ സംഘം കരുതുന്നു.

നടിയെ ആക്രമിച്ച കേസ്: അതിജീവതയുടെ ഹർജിക്കെതിരെ ഹൈക്കോടതിയും

ഓരോ ഡിജിറ്റല്‍ ഫയലിന്റെയും സവിശേഷ തിരിച്ചറിയല്‍ കോഡ് ആണ് ഹാഷ് വാല്യു. സംഖ്യകളും അക്ഷരങ്ങളും ചേര്‍ന്നുള്ള ഈ നീളന്‍ കോഡാണിത്. ചെറിയൊരു മാറ്റം വരുത്തിയാല്‍ പോലും ആ ഫയലിന്റെ ഹാഷ് വാല്യു മാറും.
മെറ്റ ഡേറ്റ

ഒരു നിശ്ചിത ഡിജിറ്റല്‍ ഫയലിനെക്കുറിച്ചുള്ള വിവരങ്ങളെയാണ് മെറ്റ ഡേറ്റയെന്നു വിളിക്കുന്നത്. ഫയലിന്റെ പേര്, അതിന്റെ സ്രഷ്ടാവ്, മാറ്റം വരുത്തിയ/സൃഷ്ടിച്ച സമയം, ഫയലിന്റെ വലുപ്പം, ഉപയോഗിച്ച ഡിവൈസ് എന്നിവയടക്കം ഇതിലുണ്ടാകും. ഒരു ഫയലില്‍ മാറ്റം വരുത്തിയാല്‍ മെറ്റ ഡേറ്റയിലും മാറ്റം വരും.

pathram:
Related Post
Leave a Comment