സ്കൂൾ വിദ്യാർത്ഥിനിയെ കാലിക്കറ്റ് സർവകലാശാല സുരക്ഷാ ജീവനക്കാരൻ പീഡിപ്പിച്ചു

കോഴിക്കോട്: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കാലിക്കറ്റ് സർവകലാശാലയിലെ സുരക്ഷാ വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരനെ അറസ്റ്റ് ചെയ്തു.

വള്ളിക്കുന്ന് സ്വദേശി എം.മണികണ്ഠനെ(38)യാണ് പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ക്ലാസ് കട്ട് ചെയ്ത് കളിക്കുകയായിരുന്ന വിദ്യാർഥിനിയുടെ ഫോട്ടോ മൊബൈലിൽ പകർത്തിയ ശേഷം വീട്ടുകാരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം എന്ന് പൊലീസ് പറഞ്ഞു.

സുരക്ഷാ ജീവനക്കാരനെ പിരിച്ചുവിടാന്‍ നടപടി തുടങ്ങിയതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള ഭക്തസംഘത്തിന്റെ വാട്സ്ആപ് ​ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച വൈദികനെതിരേ നടപടി

pathram:
Related Post
Leave a Comment