വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള ഭക്തസംഘത്തിന്റെ വാട്സ്ആപ് ​ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച വൈദികനെതിരേ നടപടി

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ് ആരോപണം വന്നിരിക്കുന്നത്. വൈദികനെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മമാ‍ർ മാനന്തവാടി ബിഷപ്പിനെ സമീപിച്ചു

നാനൂറിലധികം വനിതകളുള്ള ഭക്തസംഘത്തിന്റെ വാട്സാപ്പിലേക്കാണ് വീഡിയോ അയച്ചത്. പരാതിയെത്തുടര്‍ന്ന് വൈദികനെ ചുമതലകളിൽ നിന്നും നീക്കിയതായി മാനന്തവാടി രൂപത പിആർഒ സാലു എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞു. വീട്ടമ്മമാരുടെ പരാതി ഗൗരവത്തോടെ രൂപത കാണുന്നു. മൂന്നംഗ കമ്മറ്റിയുടെ തെളിവെടുപ്പിന് ശേഷം തുടർ നടപടി ഉണ്ടാകും.

പിശക് പറ്റിയതാണ് എന്നാണ് ഫാദർ സബാസ്റ്റ്യൻ കീഴേത്ത് നല്‍കുന്ന വിശദീകരണം. മറ്റൊരു വൈദികൻ അയച്ചുതന്ന വീഡിയോ തിരിച്ചയച്ചപ്പോൾ പിശക് പറ്റിയെന്നാണ് പറയുന്നത്.

എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്..? മെമ്മറി കാർഡ് ഫോറൻസിക് ലാബിലേക്ക് അയക്കേണ്ടതില്ലെന്ന് ദിലീപ്

pathram desk 2:
Related Post
Leave a Comment