ആക്ഷൻ ഹീറോ ബിജു സിനിമയിലെ നടൻ മരിച്ച നിലയിൽ

ആക്ഷൻ ഹീറോ ബിജു ഉൾപ്പടെയുള്ള സിനിമകളിൽ വില്ലൻ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രസാദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കളമശേരി സ്വദേശി കാവുങ്ങൽപറമ്പിൽ വീട്ടിൽ പ്രസാദിനെ (എൻഎഡി പ്രസാദ്–43) വീടിനു മുന്നിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഞായറാഴ്ച രാത്രി ഏഴ് മുപ്പതിനായിരുന്നു സംഭവം. ഒട്ടേറെ കേസുകളിൽ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

ആക്ഷൻ ഹീറോ ബിജു, ഇബ, കർമാനി എന്നി സിനിമകളിലാണ് പ്രസാദ് വില്ലൻ വേഷം അവതരിപ്പിച്ചത്. മാനസിക പ്രശ്‌നങ്ങളും കുടുംബപ്രശ്‌നവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. നിരവധി അക്രമ കേസുകളുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുള്ള ആളാണ് പ്രസാദ്. മയക്കുമരുന്നു കേസില്‍ അറസ്റ്റിലായിട്ടുണ്ട്.

മുഖ്യമന്ത്രി നടൻ പൃഥ്വിരാജിനോട് മത്സരിക്കുകയാണോ..?

pathram desk 2:
Related Post
Leave a Comment