ഇടുക്കിയിൽ ഏലത്തോട്ടത്തിൽ കാണാതായ മൂന്നര വയസുകാരിയെ ഒരുരാത്രി നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി

ഇടുക്കി: ഇടുക്കി രാജകുമാരിയിൽ ഏലത്തോട്ടത്തിൽ നിന്ന് കാണാതായ മൂന്നര വയസുകാരിയെ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശികളായ ലക്ഷ്മൺ – ജ്യോതി ദമ്പതികളുടെ മകൾ ജെസീക്കയേയാണ് ഏലത്തോട്ടത്തിന്റെ രണ്ട് കിലോമീറ്റർ അകലെനിന്ന് കണ്ടെത്തിയത്. ഒരു രാത്രി നീണ്ടുനിന്ന തിരച്ചിലിനു ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്.

ഇടുക്കി രാജകുമാരി പഞ്ചായത്തിലെ ബി ഡിവിഷനിൽ നിന്ന് ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു കുട്ടിയെ കാണാതായത്. കുട്ടിയുടെ മാതാപിതാക്കൾ ഏലത്തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്നു. സമീപത്തുതന്നെ കാണാതായ കുട്ടിയും മറ്റൊരു കുട്ടിയും കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. പിന്നീട് കുട്ടിയെ കാണാതാവുകയായിരുന്നു. പരിസരത്തെല്ലാം പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല.

വൈകിട്ടോടെ ശാന്തൻപാറ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് സിഐ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. കുട്ടിയെ കണ്ടെത്താൻ സാധിക്കാത്തതോടെ ഫയർഫോഴ്സും പോലീസും നാട്ടുകാരും സംഘങ്ങളായി രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.

മൂന്നാർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ഇന്ന് തിരച്ചിൽ പുനരാരംഭിച്ചു. തുടർന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ ആരോഗ്യസ്ഥിതി സാധാരണ നിലയിലാണ്.

ജയരാജന്‍ തടഞ്ഞില്ലായിരുന്നുവെങ്കില്‍ മുഖ്യമന്ത്രിയെ വധിക്കുമായിരുന്നു; വിമാനത്തില്‍ പ്രതിഷേധിച്ചവരെ റിമാന്‍ഡ് ചെയ്തു

pathram desk 1:
Related Post
Leave a Comment