സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയ രീതിക്കെതിരെ പൊട്ടിത്തെറിച്ച് ഷൈൻ ടോം ചാക്കോ. എങ്ങിനെയാണ് ഇത്രയും സിനിമകൾ കുറഞ്ഞ ദിവസത്തിനുള്ളിൽ കണ്ടു തീർത്തതെന്ന് ഷൈൻ ചോദിക്കുന്നു. മലയാളികൾ തന്നെ മലയാളം സിനിമകളെ വിലയിരുത്തണമെന്നും ഷൈൻ അഭിപ്രായപ്പെട്ടു.സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ ‘കുറുപ്പ്’ സിനിമയെ ഒഴിവാക്കിയ വിഷയത്തിൽ സംസാരിക്കുകയായിരുന്നു ഷൈൻ.’അടിത്തട്ട്’ സിനിമയുടെ വാർത്താസമ്മേളനത്തിലായിരുന്നു ഷൈനിന്റെ പ്രതികരണം.
എങ്ങിനെയാണ് സാറേ ഇത്രയും സിനിമകൾ ഒരാൾ കാണുന്നത്. നിങ്ങൾ പോയി ചോദിക്കണം. ഏത് കമ്മിറ്റിയോടാണെങ്കിലും വാ തുറന്ന് ചോദിക്കണം.എത്ര സിനിമകൾ ഉണ്ട്? 160 സിനിമകൾ കാണാൻ എത്ര ദിവസമെടുക്കും. എല്ലാ സിനിമയും ഒരു ദിവസം കൊണ്ട് കാണാൽ പറ്റില്ലല്ലോ. വിലയിരുത്തണമെങ്കിൽ ചെയ്യണമെങ്കിൽ ഒറ്റയടിക്ക് ഇരുന്ന് കാണണം. നമ്മുടെ നാട്ടിൽ ഉള്ളവരെയല്ലേ എടുക്കേണ്ടത്.
ഒരാൾ അഞ്ച് ദിവസം കൊണ്ട് ഇത്രയും സിനിമകൾ കണ്ടാൽ തലയ്ക്ക് ഭ്രാന്ത് പിടിക്കില്ലേ. അഞ്ച് ദിവസം കൊണ്ട് 160 സിനിമ കണ്ടാൽ എന്തായിരിക്കും ഒരാളുടെ അവസ്ഥ. അതും വേറെ ഭാഷ. അയാളുടെ കിളി പോയിട്ടുണ്ടാകും.ചിത്രത്തിലെ ഭാസി പിള്ള എന്ന കഥാപാത്രത്തിന് മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ലഭിക്കാതിരുന്നത് കള്ളുകുടിച്ചതുകൊണ്ടും പുകവലിച്ചതുകൊണ്ടായിരിക്കാം എന്നും അദ്ദേഹം പറയുന്നു.
എയർടെല്ലിനും വോഡഫോൺ ഐഡിയയ്ക്കും ‘കോളടിച്ചു’
വിദ്യാർത്ഥിനിയെ കോളേജ് ചെയർമാൻ പീഡിപ്പിച്ചു; വീഡിയോ കാമ്പസിൽ പ്രചരിപ്പിച്ചു
എന്താണ് ബെസ്റ്റ് ആക്ടറും ക്യാരക്ടർ ആക്ടറും. അപ്പോൾ മികച്ച നടന് ക്യാരക്ടടർ ഇല്ലേ. കുറുപ്പിലെ കഥാപാത്രത്തിന് എനിക്ക് സ്വഭാവ നടനുള്ള പുരസ്‌കാരം നൽകില്ല. ബീഡി വലിച്ചും കള്ളും കുടിച്ച് നടക്കുന്ന എനിക്ക് എങ്ങനെ സ്വഭാവനടനുള്ള പുരസ്‌കാരം തരും.കുറുപ്പ് വളരെ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. അത് ജൂറി കണ്ടിട്ടുണ്ടാകില്ല എന്ന് കരുതുന്നു. പുരസ്‌കാരം കിട്ടാത്തതിലുള്ള വിഷമം ഇടയ്ക്കിടെ തേട്ടി വരും. അത് സ്വാഭാവികമാണല്ലോ. പുരസ്‌കാരം പിടിച്ചു വാങ്ങാനാകില്ല. അത് പ്രതിഷേധിച്ചു വാങ്ങേണ്ടതല്ലല്ലോ.ഷൈൻ പറഞ്ഞു.
Leave a Comment