ഇടുക്കിയിൽ 15 കാരിക്കെതിരേ നടന്നത് കൂട്ട ബലാത്സം​​ഗം

ഇടുക്കി ശാന്തൻപാറയിൽ 15 വയസുകാരിക്കെതിരെ നടന്നത് ബലാത്സംഗമെന്ന് ഇടുക്കി എസ്പി ആർ കറുപ്പ സ്വാമി. സംഭവത്തിൽ നാലു പേരെ കസ്റ്റഡിയിൽ എടുത്തു. മറ്റ് തെളിവുകൾ കൂടി ലഭിച്ചതിനു ശേഷം അറസ്റ്റിലേക്ക് കടക്കും. എത്ര പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് സംഭവം. സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയ പെൺകുട്ടിയെ പ്രദേശവാസികളായ നാലു പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. തേയിലത്തോട്ടത്തിൽ സുഹൃത്തിനൊപ്പം സംസാരിക്കുകയായിരുന്ന പെൺകുട്ടിയെ പൂപ്പാറ സ്വദേശികളായ നാല് പേരാണ് ആക്രമിച്ചത്.

സുഹൃത്തിനെ മർദ്ദിക്കുകയും പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കുകയും ചെയ്തു. സംഭവത്തിൽ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിരുന്നു. പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി.

പ്രതികളിലൊരാൾ പ്രായപൂർത്തിയാകാത്തതാണെന്നാണ് വിവരം. തോട്ടം തൊഴിലാളി മേഖലയിൽ ജോലിക്കായി മാതാപിതാക്കളോടൊപ്പം ഇടുക്കിയിലെത്തിയതാണ് പതിനഞ്ചു വയസുള്ള പെൺകുട്ടി.

pathram:
Related Post
Leave a Comment