പാലക്കാട് കണ്ണമ്പ്ര വേല വെടിക്കെട്ടിനിടെ അപകടം

പാലക്കാട് കണ്ണമ്പ്ര വേലയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനിടെ അപകടം. വെടിക്കെട്ട് അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു. വെടിക്കെട്ട് കാണാത്തിയവർക്കാണ് പരുക്കേറ്റത്.

കമ്പിയും ചീളും തെറിച്ചാണ് അപകടം ഉണ്ടായത്.വേലയോടനുബന്ധിച്ചു നടന്ന വെടിക്കെട്ടിന്റെ അവസാന സമയത്താണ് അപകടം ഉണ്ടായത്. രണ്ടുപേരുടെ പരുക്ക് ഗുരുതരമാണ്.

വെടിക്കെട്ട് നടക്കുന്നതിനിടെ ബുധനാഴ്ച രാത്രി 8.40 മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. വെടിക്കെട്ടിൽ അവസാനത്തെ കൂട്ട് പൊട്ടുന്നതിനിടെ കല്ലും, മണ്ണും, മുളങ്കുറ്റിയും, കമ്പികളും തെറിച്ച് വെടിക്കെട്ട് കാണാൻ നിൽക്കുന്നവരുടെ ഇടയിലേക്ക് വീഴുകയായിരുന്നു.

മൈതാനത്തിന് ചുറ്റും നിന്നിരുന്ന പലർക്കും ചെറിയ തോതിൽ പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ കണ്ണമ്പ്ര ഹസീന (26), വെമ്പല്ലൂർ മുഹമ്മദാലിജിന്ന (50), കണ്ണമ്പ്ര ഫർഷാന (19), പുതുനഗരം മുഹമ്മദ് ഷിഹാബ് (20), പൊള്ളാച്ചി രാജേഷ് (32), കാവശ്ശേരി അരുൺ (23), മണപ്പാടം ജനാർദ്ദനൻ (40), കോട്ടായി സജിത്ത് (23), കോട്ടായി ധനേഷ് (23), ആർ മംഗലം വിഷ്ണു (19), പുതുനഗരം റഹ്മാൻ (25), മഞ്ഞപ്ര അക്ഷയ് ( 16) അർജുൺ തുടങ്ങിയവർക്കാണ് പരിക്കേറ്റത്. മറ്റു ചിലർക്ക് കൂടി നിസ്സാര പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വടക്കഞ്ചേരി, തൃശൂർ, ആലത്തൂർ, നെന്മാറ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

വേലയോട് അനുബന്ധിച്ച് നടന്ന വെടിക്കെട്ടിൻ്റെ വീഡിയോ കാണാം…

https://youtube.com/shorts/C5bQMOatlEM?feature=share

pathram desk 2:
Related Post
Leave a Comment