വായുവിലേക്ക് നോക്കിയല്ല ഞാൻ ഉമ്മ വച്ചത്; വിമർശനങ്ങളോട് പ്രതികരിച്ച് ദുർ​ഗ കൃഷ്ണ.

സിനിമയിലെ വിവാദരം​ഗങ്ങളിൽ അഭിനയിച്ചതിന്റെ പേരിൽ നടിമാർ മാത്രമാണ് വിമർശനം ഏറ്റുവാങ്ങേണ്ടി വരുന്നതെന്ന് ചലച്ചിത്രതാരം ദുർ​ഗ കൃഷ്ണ. ഉടൽ എന്ന സിനിമയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ സംഘടിപ്പിച്ച പത്രസമ്മേളത്തിലാണ് ദുർ​ഗയുടെ പ്രതികരണം.

ഇത്തരം രം​ഗങ്ങളിൽ അഭിനയിക്കുന്ന നടന്മാർ മിക്കപ്പോഴും വിമർശിക്കപ്പെടാറില്ല. സമൂഹത്തിൽ ലിം​ഗസമത്വം എന്നത് ഇപ്പോഴും പ്രാവർത്തികമായിട്ടില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ രതീഷ് രഘുനന്ദനും പ്രതികരിച്ചു.

pathram desk 1:
Related Post
Leave a Comment