ബാലചന്ദ്രകുമാറിനെ അറിയാം, ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ല; നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴി

കൊച്ചി: ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസില്‍ നെയ്യാറ്റിന്‍കര ബിഷപ്പ് ഫാ. വിന്‍സെന്റ് സാമുവലിന്റെ മൊഴി രേഖപ്പെടുത്തി. കോട്ടയത്തുവെച്ചാണ് ഇദ്ദേഹത്തിന്റെ മൊഴി െ്രെകം ബ്രാഞ്ച് രേഖപ്പെടുത്തിയത്. ബാലചന്ദ്രകുമാറിനെ അറിയാമെന്നും ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്നുമാണ് അദ്ദേഹം മൊഴി നല്‍കിയിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നേരത്തെ ഫാ. വിക്ടറിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വധ?ഗൂഢാലോചനക്കേസില്‍ നെയ്യാറ്റിന്‍കര ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തിയത്. ദിലീപിന് ജാമ്യം കിട്ടാന്‍ ബിഷപ്പ് ഇടപെട്ടു എന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതടക്കമുള്ള കാര്യങ്ങളാണ് ബിഷപ്പിനോട് അന്വേഷണസംഘം ചോദിച്ചറിഞ്ഞത്.

ബിഷപ്പിന്റെ മൊഴി െ്രെകം ബ്രാഞ്ച് വിശദമായി പരിശോധിക്കും. ഫാദര്‍ വിക്ടര്‍ മുഖേന ബാലചന്ദ്രകുമാര്‍ തന്നോട് പണമാവശ്യപ്പെട്ടു എന്ന് മുമ്പ് ദിലീപ് ആരോപിച്ചിരുന്നു. ഇക്കാര്യം അന്വേഷണത്തിന്റെ ഭാ?ഗമായി ഫാ. വിക്ടറിനോട് ചോദിച്ചിരുന്നു. തുടരന്വേഷണവുമായി ബന്ധപ്പെട്ടും വധ?ഗൂഢാലോചനയുമായി ബന്ധപ്പെട്ടുമുള്ള നിര്‍ണായക മൊഴി രേഖപ്പെടുത്തലാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.

ഷഹന ചായ കുടിക്കാറില്ല മുറിക്കകത്ത് ചായ കുടിച്ച രണ്ട് കപ്പുകള്‍…

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ പരി?ഗണിച്ചപ്പോള്‍ കോടതി പ്രോസിക്യൂഷനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വധ?ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ക്കൂടിയായിരുന്നു ഈ വിമര്‍ശനം. നടിയെ ആക്രമിച്ച കേസിലും അന്വേഷണസംഘം ഫാദര്‍ ഫാ. വിന്‍സെന്റ് സാമുവലിന്റെ മൊഴി രേഖപ്പെടുത്തുമോ എന്നാണ് ഇനി അറിയാനുള്ളത്.

pathram:
Related Post
Leave a Comment