ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടു; ട്വിറ്ററിലൂടെ രാജി പ്രഖ്യാപനം

ന്യൂഡൽഹി: ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടു. ട്വിറ്ററിലൂടെയാണ് തന്റെ രാജി പ്രഖ്യാപനം അദ്ദേഹം അറിയിച്ചത്.

”എന്റെ തീരുമാനം കൂടെയുള്ളവരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.” ഗുജറാത്തിനായി ഇനിയുള്ള കാലം പ്രവർത്തിക്കുമെന്നും ഹാർദിക് പട്ടേൽ രാജിക്കത്തിൽ ചൂണ്ടിക്കാട്ടി

“ഇന്ന് ഞാൻ ധീരമായി കോൺഗ്രസ് പാർട്ടി സ്ഥാനവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവെക്കുന്നു. എന്റെ തീരുമാനത്തെ എല്ലാ സഹപ്രവർത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് ഉറപ്പുണ്ട്. ഭാവിയിൽ ഗുജറാത്തിനായി മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.” ഹാർദിക് ട്വീറ്റ് ചെയ്തു.

ഗുജറാത്ത് കോൺഗ്രസിൽ തനിക്കും തന്റെ കൂടെയുള്ളവർക്കും പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ഹാർദിക് പട്ടേലിന് നേരത്തെയുണ്ടായിരുന്നു. സംസ്ഥാന കോൺഗ്രസ് ഘടകത്തിന്റെ ഒരു യോഗത്തിലും തന്നെ ക്ഷണിക്കാറില്ലെന്നും തീരമാനങ്ങൾ അറിയിക്കാറില്ലെന്നും ആരോപിച്ചിരുന്നു.

പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പാർട്ടി നേതൃത്വത്തെ നിരവധി തവണ ബന്ധപ്പെട്ടതുമാണ്. എന്നാൽ പരിഹാരമാവാത്തതോടെയാണ് ഒടുവിൽ രാജിവെക്കാനുള്ള തീരുമാനത്തിലെത്തിയത്.

pathram desk 1:
Related Post
Leave a Comment