വീട്ടിൽ ആളില്ലാത്ത സമയത്തെത്തി ബാലികയെ ഒരുവർഷത്തോളം പീഡിപ്പിച്ചു; 68-കാരന് ജീവപര്യന്തം കഠിനതടവ്

കൊയിലാണ്ടി: ഒമ്പത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരുലക്ഷത്തി അമ്പതിനായിരം രൂപ പിഴയും ശിക്ഷവിധിച്ചു. കുറ്റ്യാടി സ്വദേശി പാറച്ചാലിൽ അബുവിനെയാണ് (68) ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ടി.പി. അനിലാണ് ശിക്ഷ വിധിച്ചത്.

2018-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാലികയുടെ വീട്ടിൽ ഒരുവർഷത്തോളം ആളില്ലാത്ത സമയത്ത് വന്ന് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രതിയുടെ സാമീപ്യത്തിൽ സംശയംതോന്നിയ അയൽവാസിയായസ്ത്രീ ചോദിച്ചപ്പോഴാണ് ബാലിക പീഡനവിവരങ്ങൾ പുറത്തുപറയുന്നത്. കുറ്റ്യാടി പോലീസ് രജിസ്റ്റർചെയ്ത കേസ് നാദാപുരം ഡിവൈ.എസ്.പി. ജി. സാബുവാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി. ജെതിൻ ഹാജരായി.

pathram desk 1:
Related Post
Leave a Comment