അന്ന് ബിയർ പാർലർ; ഇപ്പോൾ ക്ലാസ് മുറികൾ… കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസുകൾക്ക് പുതിയ പ​ദ്ധതി

കെഎസ്ആര്‍ടിസി പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടയില്‍ പുതിയ പരീക്ഷണവുമായി വിദ്യാഭ്യാസ വകുപ്പ്. കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കി മാറ്റാനാണ് തീരുമാനം. മണക്കാട് ഗവണ്‍മെന്റ് സ്‌കൂളിലാണ് ലോ ഫ്‌ളോര്‍ ബസുകളില്‍ ക്ലാസ്മുറികളൊരുക്കുക. ഇതിനായി രണ്ട് ബസുകള്‍ അനുവദിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പും ഗതാഗതവകുപ്പും സംയുക്തമായാണ് പുതിയ പരീക്ഷണത്തിന് തയ്യാറെടുക്കുന്നത്. മന്ത്രി വി ശിവന്‍കുട്ടിയുടേതാണ് ലോ ഫ്‌ളോര്‍ ബസുകള്‍ ക്ലാസ് മുറികളിലേക്ക് മാറ്റാനുള്ള ആശയത്തിന് പിന്നില്‍. ഈ ആശയം ഗതാഗതമന്ത്രി അംഗീകരിക്കുകയായിരുന്നു.

ആദ്യഘട്ടത്തില്‍ രണ്ട് ബസുകളാണ് ഇതിനായി വിട്ടുനല്‍കുന്നത്. നേരത്തെ മുന്നൂറിലധികം ബസുകളിറങ്ങിയതില്‍ 75ഓളം ബസുകള്‍ തുരുമ്പെടുത്ത് നശിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇത്തരത്തില്‍ നിലവില്‍ പ്രവര്‍ത്തിക്കാനാകാത്ത ബസുകളാണ് സ്‌കൂളിലേക്കായി പരിഗണിക്കുന്നത്. 60 ലക്ഷത്തോളമാണ് ഒരു ബസ്സിന്റെ വില. ഇതാണ് ഇപ്പോൾ ക്ലാസ് മുറികൾ ആക്കാൻ പോകുന്നത്.

നേരത്തെ കെ.എസ്.ആർ.ടി.സി. ബസ്സുകളിൽ ബീർ പാർലർ ആരംഭിക്കുന്നതിനായി പദ്ധതികൾ ഉണ്ടായിരുന്നു. ഇപ്പോൾ പുതിയ പദ്ധതി എത്രത്തോളം വിജയകരമാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

pathram:
Leave a Comment