ജന്മനാട്ടിൽ ജനരോഷം; ഓഫിസിലെ കെ.വി. തോമസിന്റെ ചിത്രത്തിന് ‌തീയിട്ടു

ജന്മനാടായ കുമ്പളങ്ങിയിൽ കെ.വി.തോമസിനെതിരെ പ്രതിഷേധം. കുമ്പളങ്ങി കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി ഓഫീസിൽ നിന്നും നേതാക്കൾക്കൊപ്പം വെച്ചിരുന്ന കെ.വി.തോമസിന്റെ ചിത്രം എടുത്തു മാറ്റിയ പ്രവർത്തകർ ഓഫീസിനു പുറത്ത് റോഡിലിട്ട് തീയിടുകയും ചെയ്തു. തിരുത തോമസ് ഗോബാക്ക് മുദ്രാവാക്യം വിളികളും ഉയർത്തിയാണ് പ്രവർത്തകർ ചിത്രം നീക്കാൻ എത്തിയത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എ.സഗീർ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി.

കെ.വി.തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയെന്ന് കെ.സുധാകരനാണ് പ്രഖ്യാപിച്ചത്. എ.ഐ.സി.സിയുെട അനുമതിയോടെയാണ് തീരുമാനമെന്ന് കെ.സുധാകരന്‍ അറിയിച്ചു. പരമാവധി കാത്തിരുന്നു, ഇനി കാത്തിരിക്കാനാകില്ല, കെ.വി.തോമസ് പാര്‍ട്ടിക്ക് വെളിയിലായി. തൃക്കാക്കര തിരഞ്ഞെടുപ്പില്‍ കെ.വി തോമസ് ഒരു ചുക്കും ചെയ്യാനില്ല– സുധാകരന്‍ പറഞ്ഞു. ഇന്ന് കെ.വി.തോമസ് തൃക്കാക്കരയിലെ എല്‍.ഡി.എഫ് കണ്‍വന്‍ഷന്‍ വേദിയിൽ എത്തിയതിന് പിന്നാലെയാണ് നടപടി‍.

pathram desk 2:
Related Post
Leave a Comment