പുകമറ സൃഷ്ടിക്കരുത്… ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് തെളിവുകളുണ്ടോ?

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് നേരിട്ടുള്ള തെളിവുകളുണ്ടോയെന്ന് കോടതി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വിചാരണക്കോടതി പരിഗണിക്കുകയാണ്. ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ മതിയായ പുതിയ തെളിവുകളുണ്ടോ?. നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ ആരോപണം ഉന്നയിക്കരുത്.

അതിനിടെ, രേഖകള്‍ ചോര്‍ന്നുവെന്ന ആരോപണത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. കോടതിയെ പുകമറയില്‍ നിര്‍ത്താന്‍ ശ്രമിക്കരുത്. പൊലീസ് പ്രോസിക്യൂട്ടറല്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഓര്‍ക്കണമെന്നും കോടതി വ്യക്തമാക്കി.

അതേസമയം നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ ഉണ്ടായിരുന്ന ദിലീപിന്റെ ഫോണ്‍ മുന്‍ ഭാര്യ മഞ്ജു വാര്യര്‍ ആലുവാപ്പുഴയിലേക്ക് വലിച്ചെറിഞ്ഞതായി സാക്ഷിയുടെ മൊഴി.

നടിയോട് ദിലീപിനുള്ള പകയ്‌ക്ക് കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഈ ഫോണില്‍ ഉണ്ടായിരുന്നു.

ദൃശ്യങ്ങള്‍ കണ്ട ദേഷ്യത്തില്‍ മഞ്ജു വീടിന് സമീപത്തെ പുഴയിലേക്ക് എറിഞ്ഞ് കളയുകയായിരുന്നെന്ന് സാക്ഷി മൊഴി നല്‍കി. ഈ സാഹചര്യത്തില്‍ മഞ്ജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മഞ്ജു ഇത് സമ്മതിച്ചാല്‍ അത് കേസന്വേഷണത്തില്‍ വഴിത്തിരിവാകും.

ഫോണില്‍ കണ്ട കാര്യങ്ങളുടെ വസ്തുത മനസിലാക്കാന്‍ സിനിമാരംഗത്തെ പലരെയും മഞ്ജു സമീപിച്ചിരുന്നു. എന്നാല്‍ ആക്രമിക്കപ്പെട്ട നടി മാത്രമാണ് ഇവരോട് സഹകരിച്ചത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ മഞ്ജു, കാവ്യയുടെ അടുത്ത ബന്ധുവിനെയും വിളിച്ചിരുന്നു. ഇതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മഞ്ജു ഫോണില്‍ വിളിച്ച്‌ സംസാരിച്ച കാര്യം കാവ്യയുടെ ബന്ധുവും ഇതുവരെ നിഷേധിച്ചിട്ടില്ല. സംഭവത്തില്‍ മഞ്ജുവിന്റെ മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

pathram:
Related Post
Leave a Comment