നയന്‍താരയും വിഘ്‌നേഷ് ശിവനും വേര്‍പിരിയും; ജ്യോത്സ്യന്റെ കണ്ടെത്തല്‍

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നയന്‍താര. ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും വാര്‍ത്താ കോളങ്ങളിലും വൈറല്‍ ആവുന്നത് നയന്‍താരയുടേയും വിഘ്‌നേഷ് ശിവന്റേയും വിവാഹത്തെ കുറിച്ചാണ്. തെന്നിന്ത്യന്‍ സിനിമാ ലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന താരവിവാഹമാണിത്. ജൂണ്‍ 9 ന് തിരുപ്പതിയില്‍ വെച്ച് ഇരുവരും വിവാഹിതരാവുമെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ട്. തമിഴ് മാധ്യമങ്ങളിലൂടെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് വാര്‍ത്ത പ്രചരിച്ചത്. ലളിതമായ വിവാഹമായിരിക്കുമെന്നും പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

താരവിവാഹത്തെ കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ നയന്‍താരയുടെ കുടുംബജീവിതത്തെ കുറിച്ചുള്ള ജ്യോത്സ്യന്റെ പ്രവചനം ശ്രദ്ധേയമാവുകയാണ്. നല്ലൊരു കുടുംബജീവിതം നടിയ്ക്കുണ്ടാവില്ലെന്നാണ് ജ്യോത്സ്യന്റെ കണ്ടെത്തല്‍. വേണു സ്വാമിയാണ് നടിയുടെ ഭാവി പ്രവചിച്ചിരിക്കുന്നത്. വിവാഹജീവിതം മുന്നോട്ട് പോവുകയില്ലെന്ന് മാത്രമല്ല ഇവരുടെ കരിയര്‍ 2024ല്‍ അവസാനിക്കുമെന്നും വേണു സ്വാമി പറയുന്നു.

നയന്‍സിന്റെ മാത്രമല്ല അനുഷ്‌ക ഷെട്ടി, രശ്മിക മാന്ദാന എന്നിവരുടെ വിവാഹജീവിതവും വിജയകരമായിരിക്കില്ലെന്നും ഇദ്ദേഹം പറയുന്നുണ്ട്. സാമന്തയുടെ ജാതകത്തില്‍ കണ്ട സമാനത ചൂണ്ടിക്കാണിച്ച് കൊണ്ടാണ് പ്രവചനം. കൂടാതെ പ്രഭാസിന്റെ വിവാഹ ജീവിതത്തിലും പ്രശ്‌നങ്ങളുണ്ടാവുമെന്നും വെളിപ്പെടുത്തിട്ടുണ്ട്. നയന്‍താരയ്‌ക്കൊപ്പം തന്നെ സാമന്ത, പൂജ ഹെഗ്‌ഡെ, രാശ്മിക എന്നിവരുടെ കരിയറും 2024ല്‍ അവസാനിക്കുമെന്നും വേണു സ്വാമി പറയുന്നു. ജ്യോത്സ്യന്റെ പ്രവചനം ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചട്ടുണ്ട്. ദേശം- ഭാഷ്യാവ്യത്യാസമില്ലാതെ പ്രേക്ഷകര്‍ ആരാധിക്കുന്ന താരങ്ങളാണിവര്‍.

സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹമോചനം സൃഷ്ടിച്ച ഷോക്കില്‍ നിന്ന് ആരാധകര്‍ പൂര്‍ണ്ണമായി മുക്തി നേടിയിട്ടില്ല. പ്രണയിച്ച് വിവാഹം കഴിച്ച ഇവര്‍ പോയവര്‍ഷമാണ് നിയമപരമായി വേര്‍പിരിഞ്ഞത്.

pathram desk 1:
Related Post
Leave a Comment