ആമീർ ഖാന്റെ മകൾ ഇറ ഖാൻ കഴിഞ്ഞ ദിവസം പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ബിക്കിനി ധരിച്ചാണ് ഇറ പിറന്നാൾ ആഘോഷിച്ചത്. തൊട്ടുപിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ ഒട്ടേറെയാളുകൾ ഇറയെ വിമർശിച്ച് രംഗത്ത് വന്നു. ബിക്കിനി സംസ്കാരത്തിന് ചേരുന്ന വസ്ത്രമല്ലെന്നും പിതാവിന് മുന്നിൽ മകൾ അൽപ്പവസ്ത്രധാരിയായി നിൽക്കുന്നത് അരോചകമാണെന്നുമായിരുന്നു പ്രധാന വിമർശനങ്ങൾ.
സംഭവം വലിയ ചർച്ചയായതോടെ ഇറയെ പിന്തുണച്ച് ഒട്ടേറെയാളുകളാണ് രംഗത്ത് വന്ന് വരുന്നത്. അതിൽ നടി സോനാ മഹാപത്രയുടെ പ്രതികരണമാണ് ശ്രദ്ധനേടുന്നത്.
ഇറ മുതിർന്ന സ്ത്രീയാണെന്നും വയസ്സായെന്നും ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പിതാവിന്റെ അനുവാദം ആവശ്യമില്ലെന്നും സോന മഹാപത്ര കുറിച്ചു.
ഇറയ്ക്ക് 25 വയസ്സായി. സ്വതന്ത്രചിന്താഗതിയുള്ള മുതിർന്ന് സ്ത്രീയാണ്. അവൾക്ക് ഇഷ്ടമുള്ളത് ധരിക്കാൻ സ്വന്തം പിതാവിന്റെയോ നിങ്ങളുടെയോ അനുവാദം ആവശ്യമില്ല- സൊനാ മഹാപത്ര കുറിച്ചു.
Leave a Comment