നാളെയാണ് തൃശൂർ പൂരം. പൂരത്തിന് കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ജനങ്ങൾ ഒഴുകിയെത്തും. സംസ്ഥാനത്തിൻ്റെ പല ജില്ലകളിൽ നിന്നും പൂരത്തിന് പങ്കെടുക്കാൻ വേഗം എത്താൻ ഇനി പുതിയ മാർഗം ഉണ്ട്. തൃശൂര്‍ പൂരം കാണാന്‍ ഇനി അതിവേഗം എത്താമെന്ന പരസ്യവുമായി കെ റെയില്‍ എത്തിയിരിക്കുന്നു. പൂരങ്ങളുടെ നാടായ തൃശൂരിലേക്ക് സഞ്ചരിക്കാൻ വേണ്ടി വരുന്ന ദൂരം, സമയം, ടിക്കറ്റ് നിരക്ക് എന്നിവ വ്യക്തമാക്കിക്കൊണ്ടുള്ള പോസ്റ്ററാണ് കെ റെയില്‍ പങ്കുവെച്ചിരിക്കുന്നത്. ‘കാന്താ വേഗം പോകാം പൂരം കാണാന്‍ സില്‍വര്‍ലൈനില്‍’ എന്നാണ് പരസ്യ വാചകം.
തിരുവനന്തപുരത്ത് തിന്ന് ഒരു മണിക്കൂര്‍ 56 മിനിട്ട് കൊണ്ട് തൃശൂരെത്തും. കൊച്ചിയില്‍ നിന്ന് അരമണിക്കൂര്‍, കോഴിക്കോട് നിന്ന് 44 മിനിട്ട്, കാസര്‍കോട് നിന്ന് ഒരു മണിക്കൂര്‍ 58 മിനിട്ട് എന്നിങ്ങനെയാണ് സമയം.
Leave a Comment