നടിയെ ആക്രമിച്ച കേസ്; കാവ്യയെ വീട്ടിൽ വെച്ച് ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവന് ക്രൈം ബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകി. ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. ആലുവയിലെ വീട്ടിൽ വെച്ച് കാവ്യയെ ചോദ്യം ചെയ്യുമെന്നാണ് സൂചന.

നേരത്തേ കാവ്യയെ ആലുവയിലെ പത്മസരോവരം വീട്ടിലെത്തി ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച് ശ്രമിച്ചെങ്കിലും അത് വേണ്ടെന്നുവെക്കുകയായിരുന്നു. സൗകര്യക്കുറവ് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. കേസിൽ പ്രതികൂടിയായ ദിലീപിന്റെ വീട്ടിലെത്തി കാവ്യാ മാധവനെ ചോദ്യംചെയ്യാനാവില്ലെന്നാണ് ക്രൈംബ്രാഞ്ച് മുമ്പ് നിലപാടെടുത്തത്.

ചോദ്യംചെയ്യലിനുള്ള സാങ്കേതികസൗകര്യങ്ങൾ ഒരുക്കുന്നതിന് തടസ്സമുള്ളതും അന്വേഷണസംഘം അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. പ്രൊജക്ടറും മറ്റും ഉപയോഗിച്ച് പ്രതികളുടെ ഡിജിറ്റൽ, ഫൊറൻസിക് തെളിവുകൾ കാണിച്ചുവേണം ചോദ്യംചെയ്യൽ പൂർത്തിയാക്കാൻ. ചോദ്യംചെയ്യൽ ക്യാമറയിൽ പകർത്തണം.

ഇതിനെല്ലാമുള്ള സംവിധാനമുള്ള സ്ഥലത്തു മാത്രമേ ചോദ്യം ചെയ്യാനാകൂ എന്നും ഉദ്യോഗസ്ഥർ നിലപാടെടുത്തിരുന്നു. സാക്ഷിയെ അവർ ആവശ്യപ്പെടുന്നിടത്ത്‌ ചോദ്യംചെയ്യാമെങ്കിലും ക്രൈംബ്രാഞ്ചിന് ചോദ്യംചെയ്യലിന്‌ സൗകര്യം ഒരുക്കാൻ സാധിക്കുന്ന ഒരു സ്ഥലത്തുവെച്ചുള്ള ചോദ്യംചെയ്യലിന്‌ സഹകരിക്കണമെന്നാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നത്.

pathram:
Related Post
Leave a Comment