നടിയെ അക്രമിച്ച കേസ്; എസ്.ശ്രീജിത്തിനെ മാറ്റിയത് പ്രതികളെ രക്ഷിക്കാനുള്ള കുതന്ത്രമെന്ന്‌

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ക്രൈം ബ്രാഞ്ചിന്റെ മേധാവിയായിരുന്ന എസ്.ശ്രീജിത്തിനെ മാറ്റിയത് പ്രതികളെ രക്ഷിക്കാനുള്ള കുതന്ത്രമാണോയെന്ന് സംശയിക്കുന്നുവെന്ന് പി ടി തോമസ് എംഎല്‍എയുടെ ഭാര്യ ഉമാ തോമസ്. നടിയെ ആക്രമിച്ച കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്നുവെന്നാരോപിച്ച് ഫ്രണ്ട്സ് ഓഫ് പി ടി ആന്റ് നേച്ചര്‍ എറണാകുളം ഗാന്ധി സ്‌ക്വയറില്‍ നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു ഉമാ തോമസ്.

പിടി തോമസ് കേസില്‍ സത്യസന്ധമായാണ് ഇടപെട്ടതെന്ന് ഉമ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം പുലര്‍ച്ചെ വീട്ടിലെത്തിയപ്പോള്‍ അദ്ദേഹം അനുഭവിക്കുന്ന മാനസിക സംഘര്‍ഷത്തിന് താന്‍ മാത്രമായിരുന്നു സാക്ഷിയെന്നും ഉമ പറഞ്ഞു.

വിജയ് ബാബുവിനെതിരെ വീണ്ടും മീ ടു ആരോപണം:’അപമര്യാദയായി പെരുമാറി,പുറത്ത് പറയാതിരിക്കാന്‍ നിർബന്ധിച്ചു

‘നടിയെ ആക്രമിച്ച കേസില്‍ പി ടി തോമസ് എടുത്തിട്ടുള്ള സത്യസന്ധമായ നിലപാട് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പി ടി അന്ന് പുലര്‍ച്ചെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അദ്ദേഹം അനുഭവിച്ച മാനസിക സമ്മര്‍ദ്ദം ഞാന്‍ മാത്രമേ കണ്ടിട്ടുള്ളൂ. ആ പെണ്‍കുട്ടിയുടെ കണ്ണുനീര്‍ പി ടിയെ അത്രമാത്രം അസ്വസ്ഥനാക്കിയിരുന്നു. പിന്നീട് നീതി ഉറപ്പാക്കുന്നതിന് വേണ്ടി അദ്ദേഹം സത്യസന്ധമായാണ് പോരാടിയത്. പോലീസിലെ അഴിച്ചുപണി പ്രതികള്‍ രക്ഷപ്പെടാനുള്ള കുതന്ത്രമാണോയെന്ന് സംശയിക്കുന്നു.

ഇപ്പോള്‍ കേസ് നടക്കുമ്പോള്‍ പി ടി ഇല്ലാത്ത ദുഃഖം വല്ലാതെ അലട്ടുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പോരാട്ടം തുടരുമ്പോള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് ഇവിടെ എത്തിയത്- ഉമ തോമസ് പറഞ്ഞു.

pathram:
Related Post
Leave a Comment