‘ദിലീപിനെ ജാമ്യം ലഭിച്ച ശേഷം കണ്ടു’; ഫാ. വിക്ടറിന്റെ മൊഴി

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഫാ.വിക്ടറിന്റെ മൊഴിയെടുത്തു. ജാമ്യം ലഭിച്ച ശേഷം നടൻ ദിലീപിനെ ഫാ. വിക്ടർ കണ്ടിരുന്നുവെന്ന് ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്. ഫാ.വിക്ടറിനോട് ആലുവ പൊലീസ് ക്ലബിലെത്താൻ ക്രൈംബ്രാഞ്ച് നിർദേശം നൽകുകയായിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ സുഹൃത്താണ് ഫാ.വിക്ടർ.

ഇതുസംബന്ധിച്ച് നേരത്തേ ബാലചന്ദ്രകുമാറിന്റെ മൊഴിയെടുത്തിരുന്നു. മൊഴിയിലും ഇക്കാര്യം പറയുന്നുണ്ട്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം ലഭിക്കാൻ നെയ്യാറ്റിൻകര ബിഷപ്പ് ഇടപെട്ടുവെന്നും, ജാമ്യം ലഭിച്ച ശേഷം ഫാ. വിക്ടർ ദിലീപിനെ കണ്ടിരുന്നുവെന്നുമാണ് ബാലചന്ദ്രകുമാർ പറയുന്നത്.

ഫാ. വിക്ടർ മുഖേനയാണ് ബാലചന്ദ്രകുമാർ ദിലീപിനോട് പണം ആവശ്യപ്പെട്ടിരുന്നതെന്നാണ് വിവരം. ദിലീപിന് ജാമ്യം ലഭിക്കാൻ ഏതെങ്കിലും തരത്തിലുള്ള ഇടപെടൽ ഉണ്ടായോ എന്നതിൽ വ്യക്തത വരുത്താനും, കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായുമാണു മൊഴിയെടുത്തത്.

pathram desk 1:
Related Post
Leave a Comment