കൈയിലെ നടുവിരല്‍ ഉയര്‍ത്തി ദീപിക പദുകോണ്‍, വിവാദം

ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് ദീപിക പദുകോൺ. അഭിനയം കൊണ്ടുമാത്രമല്ല, തന്റെ വ്യക്തിത്വം കൊണ്ടും സ്റ്റൈൽ സ്റ്റേറ്റ്മെന്റു കൊണ്ടും ദീപിക യുവ ‌ആരാധകരുടെ മനം കവരാറുണ്ട്. പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന ദീപികയുടെ ഓരോ ലുക്കും ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകാറുമുണ്ട്. ഇപ്പോഴിതാ താരം പാപ്പരാസികള്‍ക്ക് മുന്നിലെത്തിയത് വൈറലാകുകയാണ്.

സ്പെയിനില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രം പത്താന്റെ ചിത്രീകരണ വേളയ്ക്കിടെ പകര്‍ത്തിയ ദീപികയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഷാരൂഖിനൊപ്പം ബാൽക്കണിയിൽ നിൽക്കുന്ന ദീപിക ആദ്യം ക്യാമറയ്ക്കു മുന്നില്‍ പോസ് ചെയ്തു. അതിനു ശേഷം ചിത്രം പകര്‍ത്തിയതിന് കൈ ഉയര്‍ത്തി ലൈംഗിക ചേഷ്ട ദീപിക കാണിച്ചു. പാപ്പിരാസി മാധ്യമങ്ങള്‍ ഫോട്ടോയെടുക്കാന്‍ ശ്രമിക്കുവെയാണ് ദീപിക ലൈംഗിക ചേഷ്ട പ്രകടമാക്കിയത്.
നേരത്തെ നടിയുടെ പത്താന്‍ സിനിമയിലെ ബിക്കിനി ചിത്രങ്ങള്‍ ഇത്തരത്തില്‍ പാപ്പരാസി മാധ്യമങ്ങള്‍ വഴി ലീക്കായിരുന്നു. അതിനോടുള്ള പ്രതികരണം എന്ന പോലെയാണ് ദീപിക നടുവിരല്‍ ഉയര്‍ത്തി കാട്ടിയെതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
തണുപ്പത്ത് കറുത്ത ജാക്കറ്റും ധരിച്ച്‌ ബാല്‍ക്കണിയില്‍ നില്‍ക്കുന്ന ദീപികയും സമീപത്ത് സിഗരറ്റും വലിച്ച്‌ നില്‍ക്കുന്ന ഷാരൂഖുമാണ് ചിത്രത്തിലുള്ളത്.

ദീപിക കാണിച്ച ആഗ്യം ഒരിക്കലും യോജിക്കാന്‍ സാധിക്കാത്തതാണെന്ന നിലപാടും ഉയര്‍ന്നു വരുന്നുണ്ട്. ഇതിനെതിരെ താരത്തിന്റെ പ്രതികരണം ഇതുവരെ വന്നിട്ടില്ല. ബിക്കിനി ചിത്രങ്ങള്‍ വരുന്നതിന് മുന്‍പ് ‘ഗഹരായിയാം’ എന്ന സിനിമയിലെ ചൂടന്‍ രംഗങ്ങളിലൂടെയും അതിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ ഹോട്ട് ഫോട്ടോഷൂട്ടുകളിലൂടെയും ദീപിക വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
സിദ്ധാര്‍ഥ് ആനന്ദ് ഒരുക്കന്ന ‘പത്താന്‍’ സിനിമയില്‍ ഷാരൂഖ്, ദീപിക, ജോണ്‍ ഏബ്രഹാം എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രം 2023 ജനുവരി 25 തിയറ്ററുകളില്‍ എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

pathram:
Related Post
Leave a Comment