ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മായ്ച്ചു; ചില നിർണായക വിവരങ്ങൾ വീണ്ടെടുക്കാനായെന്ന് പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾ ക്രൈംബ്രാഞ്ചിന് ഫോൺ കൈമാറിയത് വിവരങ്ങളെല്ലാം മായ്ച്ച് (ഡിലീറ്റ്) കളഞ്ഞിട്ടാണെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ.
ഫൊറൻസിക് പരിശോധനയിൽ വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം അറിയിക്കുന്നതെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വിശദീകരിച്ചു. ഡിലീറ്റുചെയ്ത ചില നിർണായകവിവരങ്ങൾ വീണ്ടെടുക്കാനായി. മറ്റുവിവരങ്ങൾ വീണ്ടെടുക്കാൻ സമയം ആവശ്യമാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തുന്ന തുടരന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ദിലീപ് ഫയൽചെയ്ത ഹർജിയിലാണ് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേസിൽ കക്ഷിചേർന്ന നടിയുടെ വാദം പൂർത്തിയാകാത്തതിനെത്തുടർന്ന് ഹർജി വ്യാഴാഴ്ചത്തേക്കു മാറ്റി..

pathram:
Related Post
Leave a Comment