ദിലീപ് കേസിൽ അഭിഭാഷകന്റെ മൊഴിയെടുക്കൽ കേട്ടുകേൾവിയില്ലാത്തത്

കൊച്ചി: നടിയെ ആക്രമിച്ചകേസിൽ പ്രതിയുടെ അഭിഭാഷകന്റെ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത് നിയമത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്ന് റിട്ട. ജസ്റ്റിസ് കെമാൽ പാഷ.

കേസിൽ ദിലീപിന്റെ അഭിഭാഷകനായ ബി. രാമൻപിള്ളയുടെ മൊഴിയെടുക്കുന്നത് തെറ്റാണെന്നും ക്രൈംബ്രാഞ്ച് ചെയ്യുന്നത് ശുദ്ധവിവരക്കേടാണെന്നും അദ്ദേഹം പറഞ്ഞു. തലയ്ക്ക് ഓളമുള്ളവരുടെ നിയമോപദേശമായിരിക്കാം ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിഭാഷകൻ കക്ഷിയുമായി നടത്തുന്ന സംഭാഷണം സവിശേഷ അധികാരമുള്ളതാണ്. അതൊരിക്കലും പുറത്തുപറയാൻ പാടുള്ളതല്ല. എവിടെയെങ്കിലും അതു പറയണമെന്ന് നിർബന്ധിക്കാനുമാകില്ല. തെറ്റായ നടപടിക്രമമാണ് ഇവിടെ ചെയ്തിരിക്കുന്നത്. ഇങ്ങനെ പോയാൽ കൊലക്കേസുകളിലെല്ലാം അഭിഭാഷകരെ വിളിച്ചു സാക്ഷിയാക്കിയാൽ പോരേയെന്നും അദ്ദേഹം ചോദിച്ചു.

pathram:
Related Post
Leave a Comment