മരക്കാറെ കാണാൻ മോഹൻലാലെത്തി

മലയാളസിനിമയില്‍ ചരിത്രം സൃഷ്ടിച്ച് മരക്കാറുടെ പടയോട്ടം തീയേറ്ററുകളില്‍ തുടങ്ങിക്കഴിഞ്ഞു. അര്‍ദ്ധരാത്രി തുടങ്ങിയ ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് തന്നെ വന്‍ ജനക്കൂട്ടമാണ് തീയേറ്ററുകളില്‍ എത്തിയത്. ഈ ആവേശത്തെ ആളിക്കത്തിച്ചാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കാണാന്‍ മോഹന്‍ലാലും കുടുംബവും കൊച്ചി സരിതാ തീയേറ്ററിലെത്തിയത്.

ആര്‍ത്തിരമ്പുന്ന ജനസാഗരത്തിന് നടുവിലൂടെ താരരാജാവ് തീയേറ്ററിനകത്തേക്ക് നീങ്ങുന്ന വീഡിയോ വൈറലായി.

റിലീസിന് മുമ്പേ 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ചിത്രം ചരിത്രം കുറിച്ചിരുന്നു. റിസര്‍വേഷനിലൂടെ മാത്രമാണ് ചിത്രം 100 കോടി ക്ലബില്‍ എത്തിയത്. മരക്കാര്‍ റിലീസ് പ്രഖ്യാപിച്ച അന്ന് മുതല്‍ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു.

റെക്കോര്‍ഡ് സൃഷ്ടിച്ചാണ് ചിത്രം ഡിസംബര്‍ 2ന് ലോകവ്യാപകമായി റിലീസിനെത്തിയത്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്. ദിവസേന 16,000 ഷോകള്‍ ചിത്രത്തിനുണ്ട്.
കേരളത്തിലെ 631 സ്‌ക്രീനുകളില്‍ 626ലും മരക്കാര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

pathram:
Related Post
Leave a Comment