റിലയന്‍സ് ജിയോയും നിരക്ക് വര്‍ധിപ്പിച്ചു, പുതിയ പ്ലാനുകള്‍ ഇവയാണ്

എയർടെലിനും വോഡഫോൺ ഐഡിയയ്ക്കും പിന്നാലെ റിലയൻസ് ജിയോയും പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചു. 20 ശതമാനമാണ് വർധന. ഡിസംബർ ഒന്ന് മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. പുതിയ അൺലിമിറ്റഡ് പ്ലാനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

നിലവിലുള്ള 75 രൂപയുടെ പ്ലാൻ 91 രൂപയായി വർധിക്കും. 129 രൂപയുടെ പ്ലാൻ 155 രൂപയാവും. 399 രൂപയുടെ പ്ലാൻ 479 രൂപയാവും. 1299 രൂപയുടെ പ്ലാൻ 1559 രൂപയാവും 2399 രൂപയുടെ പ്ലാൻ 2879 രൂപയാവും.

ഡാറ്റ ടോപ്പ് അപ്പുകൾ 61 രൂപയ്ക്ക് ആറ് ജിബി (നേരത്തെ 51 രൂപ ), 121 രൂപയ്ക്ക് 12 ജിബി ( നേരത്തെ 101 രൂപ ), 301 രൂപയ്ക്ക് 50 ജിബി (നേരത്തെ 251 രൂപ ) എന്നിങ്ങനെ വർധിക്കും.

വോഡഫോൺ ഐഡിയയേക്കാളും എയർടെലിനേക്കാളും ലാഭകരമായ ചില ഓഫറുകൾ ജിയോയിലുണ്ട്. ചില ജനപ്രിയ പ്ലാനുകൾ താരതമ്യം ചെയ്ത് നോക്കാം.

155 രൂപയുടെ പ്ലാനിൽ ജിയോ ഒരു മാസത്തേക്ക് രണ്ട് ജിബി ഡാറ്റ നൽകുന്നു. ഇതേ ഡാറ്റാ പ്ലാനിന് എയർടെലിലും വോഡഫോൺ ഐഡിയയിലും 179 രൂപയാണ് വില.

219 രൂപയ്ക്ക് 28 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം ഒരു ജിബി ഡാറ്റ യാണ് എയർടെലും, വിയും നൽകുന്നത്. ഇതേ പ്ലാനിന് ജിയോയിൽ 179 രൂപയാണ് വില. എന്നാൽ ജിയോയുടെ പ്ലാനിന് 24 ദിവസമാണ് വാലിഡിറ്റി.

1.5 ജിബി ഡാറ്റ പ്ലാനിന് 249 രൂപയാണ് എയർടെലും, വിയും ഈടാക്കുന്നത്. ഇതേ ഡാറ്റാ പ്ലാനിന് ജിയോയിൽ 239 രൂപയാണ് വില. രണ്ട് ജിബി ഡാറ്റ പ്രതിദിനം ലഭിക്കുന്ന പ്ലാനിന് 299 രൂപയാണ് ജിയോയിൽ. വോഡഫോൺ ഐഡിയയും എയർടെലും 359 രൂപയാണ് ഈടാക്കുക.

pathram desk 1:
Leave a Comment