ഭാരതി എയർടെൽ മൊബൈൽ പ്രീപെയ്ഡ് നിരക്ക് 25ശതമാനംവരെ കൂട്ടി

മൊബൈൽ പ്രീ പെയ്ഡ് നിരക്കുകൾ എയർടെൽ വർധിപ്പിച്ചു. ഇതോടെ താരിഫിൽ 20 മുതൽ 25 ശതമാനംവരെ വർധനവുണ്ടാകും. ഡാറ്റ ടോപ്പ് അപ്പ് പ്ലാനുകളിൽ 20ശതമാനവും കൂട്ടിയിട്ടുണ്ട്.

സാമ്പത്തികാരോഗ്യം കണക്കിലെടുത്ത് നിരക്ക് വർധിപ്പിക്കാതെ കഴിയില്ലെന്ന് കമ്പനി വ്യക്തമാക്കി. 200 രൂപയെങ്കിലും ഒരു ഉപയോക്താവിൽനിന്ന് ശരാശരി പ്രതിമാസം വരുമാനമായി ലഭിച്ചാൽമാത്രമെ മുന്നോട്ടുപോകാൻ കഴിയൂ എന്നാണ് കമ്പനി പറയുന്നത്.

നിലവിൽ ലഭിക്കുന്ന ശരാശരി വരുമാനം 153 രൂപയാണ്. റിലയൻസ് ജിയോക്കാകട്ടെ 144 രൂപയുമാണ്. നവംബർ 26 മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക.

pathram desk 1:
Related Post
Leave a Comment