മോഷണശ്രമം ചെറുത്ത നടിക്ക് പരുക്ക്

തെലങ്കാനയില്‍ കവര്‍ച്ചാശ്രമം ചെറുക്കുന്നതിനിടെ മോഷ്ടാവിന്റെ ആക്രമണത്തില്‍ ടോളിവുഡ്‌ നടി ശാലു ചൗരസ്യക്ക് പരിക്കേറ്റു. ബഞ്ചാര ഹില്‍സിലെ കെബിആര്‍ പാര്‍ക്കിന് സമീപം ഞായറാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റ നടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ബഞ്ചാര ഹില്‍സ് പോലീസ് കേസെടുത്തു.

ഞായറാഴ്ച രാത്രി എട്ട് മണിയോടെ പാര്‍ക്കില്‍ നടക്കാനിറങ്ങിയപ്പോഴാണ് നടിക്ക് നേരെ ആക്രമണമുണ്ടായത്‌. അപരിചതനായ ഒരു വ്യക്തി ശാലുവിനോട് കൈവശമുള്ള പണവും വിലപിടിപ്പുള്ള വസ്തുക്കളും നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ നടി ചെറുത്തുനിന്നതോടെ മോഷ്ടാവ് പാറക്കല്ല് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇതിനിടെ മൊബൈല്‍ തട്ടിയെടുത്ത മോഷ്ടാവ് ഇതുമായി കടന്നുകളഞ്ഞു.

അക്രമണത്തില്‍ ശാലുവിന്റെ തലയിലും മുഖത്തും പരിക്കേറ്റു. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

pathram:
Related Post
Leave a Comment