ജില്ലാ കളക്ടറുടെ അറിയിപ്പ് ഇങ്ങനെ
ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ ഇടുക്കി ജല സംഭരണിയുടെ
പൂർണ്ണ സംഭരണ ശേഷി 2403 അടിയാണ്.
18/10/2021 തിയ്യതിയിലെ ജലനിരപ്പ്
2396.86 അടിയിൽ എത്തിയതിനെ തുടർന്ന് പ്രസ്തുത ഡാമിൽ 18/10/2021 രാവിലെ
7.00 മണി മുതൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളതാണ്.
മഴയുടെ ശക്തിയും
നീരൊഴുക്കിന്റെ അളവും പരിഗണിച്ച് ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി
ഡാമിന്റെ രണ്ട് ഷട്ടറുകൾ നാളെ (1910 2021) രാവിലെ 11.00 മണി മുതൽ 50 cm
വീതം തുറന്ന് 100 ക്യുമക്സ് വരെ ജലം
പുറത്തേക്കൊഴുക്കുന്നതിന്
തീരുമാനിച്ചിട്ടുള്ളതാണ്.
മേൽ സാഹചര്യങ്ങളിൽ
ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.
ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചിൽ ഉണ്ടാകുന്ന സ്ഥലങ്ങളിലെ പുഴ മുറിച്ചു കടക്കുന്നത് നിരോധിച്ചിരിക്കുന്നു.
ഈ സ്ഥലങ്ങളിലെ പുഴകളിൽ മീൻ പിടുത്തം
നിരോധിച്ചിരിക്കുന്നു.
നദിയിൽ കളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കുക.
വീഡിയോ, സെൽഫി എടുക്കൽ, ഫേസ്ബുക്ക് ലൈവ് എന്നിവ കർശനമായി നിരോധിച്ചിരിക്കുന്നു.
ഈ മേഖലകളിൽ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
പൊതുജനങ്ങൾ പോലീസിന്റെ നിർദേശങ്ങൾ കർശനമായി
പാലിക്കേണ്ടതാണ്.
മാധ്യമപ്രവർത്തകർ അവർക്ക് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ
നിന്ന് മാത്രം ചിത്രീകരണം നടത്തേണ്ടതാണ്.
Leave a Comment