വയനാട്ടിലും ഇടുക്കിയിലും ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കും

വയനാട്ടിലും ഇടുക്കിയിലും ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കും

കേരളത്തിൽ ഇടുക്കി, വയനാട് ജില്ലകളിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കാൻ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തയ്യാറെടുക്കുന്നു.

അടുത്ത മഴ സീസണിന് മുൻപു തന്നെ സ്ഥാപിക്കാനാണ് പദ്ധതി. മഴയെ അടിസ്ഥാനമാക്കിയുള്ള മുന്നറിയിപ്പ് സംവിധാനമാണ് കേരളത്തിൽ സ്ഥാപിക്കുന്നത്.

തമിഴ്നാട്ടിലെ നീലഗിരിയിലും ബംഗാളിലെ ഡാർജിലിങ്ങിലും നിലവിൽ ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ പരീക്ഷണാടിസ്ഥാനത്തിൽ മുന്നറയിപ്പ് സംവിധാനം സ്ഥാപിച്ചിട്ടുണ്ട്.

ഇതു സംബന്ധിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജിയോളജിക്കൽ സർവേ ഓഫ് പൈയും നേരത്തെ ധാരണാപത്രം ഒപ്പുവെച്ചിരുന്നു.

രാജ്യത്തെ 16 സംസ്ഥാനങ്ങളും 2 കേന്ദ്രഭരണ പ്രദേശങ്ങളും ഉരുൾപൊട്ടൽ സാധ്യതാ മേഖലകളാണ്. ഇന്ത്യയുടെ 13% പ്രദേശങ്ങൾ (4.2 ലക്ഷം ചകിമീ) ഇതിൽ ഉൾപ്പെടും.

pathram desk 2:
Related Post
Leave a Comment