ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ എന്‍ഫോഴ്‌സ്‌മെന്‍്‌റ് ചോദ്യം ചെയ്തു. സുകാഷ് ചന്ദ്രശേഖറിന്‍െ്റ നേതൃത്വത്തില്‍ കോടികള്‍ തട്ടിയ സംഘത്തിനെതിരായ കേസിലാണ് സാക്ഷിയെന്ന നിലയില്‍ നടിയെ ഇഡി ചോദ്യം ചെയ്തത്.
അഞ്ച് മണിക്കൂറിലേറെ സമയം നടിയെ ചോദ്യം ചെയ്തുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കേസില്‍ നടി പ്രതിയല്ലെന്നും സാക്ഷിയെന്ന നിലയിലാണ് ചോദ്യം ചെയ്തതെന്നും ഇഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
2017 ലാണ് സുകാഷ് അറസ്റ്റിലായത്. നിലവില്‍ ഇയാള്‍ ഡല്‍ഹി രോഹിണി ജയിലിലാണ്. നടി ലീന മരിയ പോള്‍ സുകാഷിന്‍െ്‌റ കൂട്ടാളിയായിരുന്നു. കേസില്‍ നടി ലീന മരിയ പോളിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്.
Leave a Comment