ഉത്ര വധക്കേസ്: പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഡമ്മി പരിശോധന; ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലം: ഉത്ര വധക്കേസില്‍ ഡമ്മി തെളിവെടുപ്പ് ദൃശ്യങ്ങള്‍ പുറത്ത്. പാമ്പിനെ കൊണ്ടു കടിപ്പിക്കുന്ന ഡമ്മി പരിശോധനാ ദൃശ്യങ്ങളാണ് പുറത്തുവന്നത്. തെളിവായി പ്രോസിക്യൂഷന്‍ ഈ ദൃശ്യങ്ങളും സമര്‍പ്പിച്ചിരുന്നു. വനംവകുപ്പിന്റെ അരിപ്പ ട്രെയിനിങ് സെന്ററിലായിരുന്നു ഡമ്മി പരിശോധന.

കേസില്‍ വിധി ഉടന്‍ ഉണ്ടായേക്കും. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ വിധി പ്രഖ്യാപന തീയതി കോടതി പറയാനാണ് സാധ്യത. കേസിന്റെ അന്തിമവാദം നേരത്തെ പൂര്‍ത്തിയായിരുന്നു.

pathram:
Related Post
Leave a Comment