മയക്കുമരുന്ന് കേസില്‍ മുന്‍നിര താരങ്ങളെ ചോദ്യം ചെയ്യും ; രാകുല്‍ പ്രീത് സിംഗ്, റാണാ ദഗ്ഗുബാട്ടി തുടങ്ങി 10 പേര്‍ പട്ടികയില്‍

ന്യൂഡല്‍ഹി: നാലു വര്‍ഷം നീണ്ട മയക്കുമരുന്ന് കേസില്‍ മുന്‍നിര താരങ്ങളായ രാകുല്‍ പ്രീത് സിംഗ്, റാണാ ദഗ്ഗുബാട്ടി എന്നിവര്‍ ഉള്‍പ്പെടെ 10 പേരെ ചോദ്യം ചെയ്യും. കേസിലെ സാമ്പത്തീക സമ്പാദനവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് നോട്ടീസ് നല്‍കി.

ബോളിവുഡിലും തമിഴും തെലുങ്കും ഉള്‍പ്പെടെയുള്ള ഭാഷകളില്‍ നായികയായി അഭിനയിച്ചിട്ടുള്ള സൂപ്പര്‍ നായികമാരില്‍ പെടുന്നയാളാണ് രാകുല്‍പ്രീത് സിംഗ്. സെപ്തംബര്‍ 6 ന് ചോദ്യം ചെയ്യലിന് എത്താനാണ് നല്‍കിയിട്ടുള്ള നിര്‍ദേശം. ബാഹുബലിയിലൂടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ റാണാ ദഗ്ഗുബാട്ടിയോട് സെപ്തംബര്‍ 8 നും തെലുങ്ക് നടന്‍ രവി തേജയോട് സെപ്തംബര്‍ 9 നും ചോദ്യം ചെയ്യലിന് എത്താനാണ് നിര്‍ദേശം.

2017 ല്‍ തെലുങ്കാന എക്‌സൈസ് 30 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ 12 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 11 കേസുകളും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടതാണ്. എക്‌സൈസ് എടുത്ത കേസ് പിന്നീട് പണത്തട്ടിപ്പുമായി ബന്ധപ്പെട്ടുള്ളതായി മാറുകയായിരുന്നു.

അതേസമയം രാകുല്‍പ്രീത് സിംഗ്, റാണാ ദഗ്ഗുബാട്ടി, രവിതേജ, പുരി ജഗന്നാഥ് എന്നിവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെങ്കിലും ഇവരെ പ്രതികളാക്കിയിട്ടില്ല. എന്നാല്‍ പണത്തട്ടിപ്പില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി പറയാനാകില്ലെന്നാണ് ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.

pathram:
Related Post
Leave a Comment