അഞ്ച് ജില്ലകളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഐ.സി.യു.വെന്റിലേറ്റര്‍ പ്രതിസന്ധി

കോഴിക്കോട്‌: കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന കേരളത്തില്‍ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ ചികിത്സാ സംവിധാനങ്ങളില്‍ ആശങ്ക. സര്‍ക്കാര്‍ ആശുപത്രികളിലാണ് കോവിഡ് ഐ.സി.യുവിനും വെന്റിലേറ്ററുകള്‍ക്കും ക്ഷാമം നേരിട്ട് തുടങ്ങിയത്. ആറ് ജില്ലകളില്‍ പത്തില്‍ താഴെ ഐസിയു ബെഡുകള്‍മാത്രമാണ് ഇനി ഒഴിവുള്ളത്.

കൊല്ലം ജില്ലയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം കൊല്ലത്ത് ഒരു സര്‍ക്കാര്‍ ആശുപത്രിയിലും ഐ.സി.യുവും വെന്റിലേറ്ററും ഒഴിവില്ല. 62 വെന്റിലേറ്ററും 94 ഐ.സി.യുവും രോഗികളെ കൊണ്ട് നിറഞ്ഞു. തൃശ്ശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സംവിധാനത്തില്‍ ഒഴിവുള്ളത് അഞ്ച് ഐ.സി.യു. ബെഡും ഒരു വെന്റിലേറ്ററും മാത്രം.

ഇടുക്കിയില്‍ 3 ഐസിയു ബെഡുകളും കാസര്‍ക്കോഡ് നാലും കോട്ടയത്ത് ഏഴും മലപ്പുറത്ത് ഒമ്പതും ഐസിയു ബെഡുകളേ സര്‍ക്കാര്‍ ആശുപത്രികളില്‍ ബാക്കിയുള്ളൂ.

ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ള എറണാകുളം ജില്ലയിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്നലെ മാത്രം 4048 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച എറണാകുളം ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി 18 ഐ.സി.യു. ബെഡുകളും 10 വെന്റിലേറ്ററുകളുമാണ് ഒഴിവുള്ളത്.

അഞ്ച് ജില്ലകളില്‍ ഒഴിവുള്ള ആകെ/ ഐസിയു വെന്റിലേറ്റര്‍ കിടക്കളുടെ എണ്ണം

കൊല്ലം,ഐസിയു 0/94, വെന്റിലേറ്റര്‍ 0/62

തൃശ്ശൂര്‍,ഐസിയു 5/101, വെന്റിലേറ്റര്‍ 1/80

ഇടുക്കി,ഐസിയു 5/41,വെന്റിലേറ്റര്‍ 15/37

കാസര്‍ക്കോഡ്,ഐസിയു 4/52,വെന്റിലേറ്റര്‍ 24/32

കോട്ടയം ,ഐസിയു 7/64,വെന്റിലേറ്റര്‍ 6/66

മലപ്പുറം,ഐസിയു 9/99,വെന്റിലേറ്റര്‍ 5/92

എറണാകുളം,ഐസിയു 18/113, വെന്റിലേറ്റര്‍ 10/68

pathram:
Leave a Comment