ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25,467 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 354 പേര്‍ കൂടി മരണമടഞ്ഞു. 39,486 പേര്‍ രോഗമുക്തരായി. ഇതുവരെ 3,24,74,773 പേര്‍ രോഗബാധിതരായപ്പോള്‍ 3,17,20,112 പേര്‍ രോഗമുക്തരായി. 3,19,551 സജീവ രോഗികളുണ്ട്. 4,35,110 പേര്‍ മരണമടഞ്ഞു. ഇതുവരെ 58,89,97,805 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. ഇന്നലെ മാത്രം 63,85,298 ഡോസ് നല്‍കിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവില്‍ 0.98% ആണ് സജീവ രോഗികള്‍. 2020 മാര്‍ച്ചിനു ശേഷം ആദ്യമായാണ് ഇത്രയും താഴ്ന്ന നിലയില്‍ എത്തുന്നത്. സജീവ രോഗികളുടെ എണ്ണം 156 ദിവസത്തെ കുറഞ്ഞ നിലയിലെത്തി. 97.68% ആണ് രോഗമുക്തി നിരക്ക്. 2020 മാര്‍ച്ചിനു ശേഷം രേഖപ്പെടുത്തുന്ന ഉയര്‍ന്ന നിരക്കാണിത്. പ്രതിവാര ടിപിആര്‍ 1.90% ആണ്. കഴിഞ്ഞ 60 ദിവസമായി ടിപിആര്‍ 3 ശതമാനത്തില്‍ താഴെയാണ്. പ്രതിദിന ടിപിആര്‍ 1.55% ആയി. 29 ദിവസമായി 3 ശതമാനത്തില്‍ താഴെയാണ്.
അതിനിടെ, വാക്‌സിന്‍ ഒന്നാം ഡോസ് സ്വീകരിച്ചവരില്‍ 1.6 കോടി പേര്‍ക്ക് സമയപരിധി കഴിഞ്ഞിട്ടും രണ്ടാം ഡോസ് ലഭ്യമായിട്ടില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. തമിഴ്‌നാട്ടില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാക്‌സിനേഷന്‍ സെന്ററുകള്‍ സര്‍ക്കാര്‍ തുറന്നു. സംസ്ഥാനത്തുള്ള മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലുമാണ് സെന്ററുകള്‍ പ്രവര്‍ത്തിക്കുക.
Leave a Comment