നീറ്റ്, മറ്റു പൊതു പ്രവേശന പരീക്ഷകൾ റദ്ദാക്കാൻ ഉദ്ദേശിക്കുന്നില്ല..

ന്യൂഡൽഹി:നീറ്റ് ഉൾപ്പെടെയുള്ള മറ്റ് പൊതു പ്രവേശന പരീക്ഷകൾ ഒന്നും റദ്ദാക്കാൻ ആലോചിക്കുന്നില്ലെന്ന് കേന്ദ്ര ഗവൺമെന്റ്. 2021ലെ നീറ്റ് (പിജി), നീറ്റ് (യുജി) പരീക്ഷകൾ യഥാക്രമം, 2021 സെപ്റ്റംബർ 11, സെപ്റ്റംബർ 12 തീയതികളിൽ നടക്കും.

കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചുകൊണ്ട് എല്ലാവിധ മുൻകരുതലോടെയാകും പരീക്ഷ നടത്തുക. കൂടാതെ, സുരക്ഷിതമായ പരീക്ഷ നടത്തിപ്പിന് വിദ്യാർഥികളുടെയും, പരീക്ഷ ഉദ്യോഗസ്ഥരുടെയും അധിക സുരക്ഷക്കായി ഇനിപറയുന്ന നടപടികൾ സ്വീകരിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട് :

1. വിദ്യാർഥികളുടെ തിരക്കും ദീർഘദൂരയാത്ര യും ഒഴിവാക്കാൻ രാജ്യത്തുടനീളം പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചു.

2. പരീക്ഷ എഴുതുന്നവരുടെ യാത്ര സുഗമം ആക്കുന്നതിന് അഡ്മിറ്റ് കാർഡിൽ കോവിഡ് ഇ -പാസ്സ് ഉൾപ്പെടുത്തിയിട്ടുണ്ട്

3. പരീക്ഷാകേന്ദ്രങ്ങളിലേക്ക് പ്രവേശനത്തിനും പുറത്ത് കടക്കുന്നതിനും പ്രത്യേക സംവിധാനം.

4. ശരീരോഷ്മാവ് രേഖപ്പെടുത്തുന്നതിനായി എല്ലാ വിദ്യാർത്ഥികളെയും പ്രവേശനകവാടത്തിൽ പരിശോധിക്കും. സാധാരണ ശരീരോഷ്മാവിൽ കൂടുതലുള്ള വിദ്യാർഥികളെ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷൻ റൂമിൽ പരീക്ഷ എഴുതാൻ അനുവദിക്കും.

5. വിദ്യാർഥികൾ ഫേസ് മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണ്. ഇതിനായി ഫേസ് ഷീൽഡ്,ഫേസ് മാസ്ക്,ഹാൻഡ് സാനിറ്റൈസർ എന്നിവയടങ്ങിയ സുരക്ഷാ കിറ്റ് എല്ലാവർക്കും നൽകും.

6.പരീക്ഷ കേന്ദ്രത്തിന് പുറത്തുള്ള ആൾക്കൂട്ടം ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കും

കലാ, ശാസ്ത്രരംഗത്തെ പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് അതാത് സർവ്വകലാശാലകൾ/ സംസ്ഥാനങ്ങൾ തീരുമാനമെടുക്കും.

pathram desk 2:
Leave a Comment