സ്വർണവില 200 രൂപകൂടി പവന് 36,120 രൂപയായി

സംസ്ഥാനത്ത് സ്വർണവില 36,000 കടന്നു. വ്യാഴാഴ്ച പവന്റെ വിലയിൽ 200 രൂപയാണ് കൂടിയത്. ഇതോടെ 36,120 രൂപയായി വില. ഗ്രാമിന് 25 രൂപ വർധിച്ച് 4515 രൂപയുമായി. കഴിഞ്ഞ ദിവസം പവന്റെ വില 35,920 രൂപയായിരുന്നു. രണ്ടാഴ്ചക്കിടെ 1,200 രൂപയാണ് വർധിച്ചത്.

അതേസമയം, ആഗോള വിപണിയിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ട്രോയ് ഔൺസിന് 1,824.81 ഡോളർ നിലവാരത്തിലാണ്. മുൻവ്യാപാര ദിനത്തിൽ നാലുമാസത്തെ ഉയർന്ന നിലവാരമായ 1,829.55 നിലവാരത്തിലെത്തിയശേഷം വിലകുറയുകയായിരുന്നു.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാം 24 കാരറ്റിന് 48,265 രൂപയായും കുറഞ്ഞു. വെള്ളിയുടെ വിലയിൽ കാര്യമായ മാറ്റമില്ല.

pathram:
Related Post
Leave a Comment