ഇന്ത്യക്കാർക്ക് യുഎഇയിൽ പ്രവേശിക്കാം; അനുമതി വാക്സീൻ സ്വീകരിച്ച താമസ വീസകാർക്ക്

ദുബായ് : ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് ഈ മാസം 23 മുതൽ ദുബായിലേക്ക് പ്രവേശിക്കാനാകും. യുഎഇ അംഗീകരിച്ച വാക്സീന്റെ രണ്ടു ഡോസുകളും സ്വീകരിച്ച താമസ വീസക്കാർക്കാണ് ദുബായിലേക്ക് പ്രവേശിക്കാനാകുകയെന്ന് ദേശീയ ദുരന്ത നിവാരണ സമിതിയെ ഉദ്ധരിച്ച് ഗവ. മീഡിയാ ഒാഫീസ് അറിയിച്ചു.

കൂടാതെ, യാത്രയുടെ 48 മണിക്കൂറിനകത്തെ പിസിആർ നെഗറ്റീവ് ഫലം ഹാജരാക്കണം. ഇന്ത്യയെ കൂടാതെ നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്കും നീക്കിയിട്ടുണ്ട്.

മറ്റു നിബന്ധനകൾ

1. പിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റിൽ ക്യു ആർ കോഡ് ഉണ്ടായിരിക്കണം.

2. ദുബായിലെത്തുന്ന യാത്രക്കാരെല്ലാം രാജ്യാന്തര വിമാനത്താവളത്തിൽ പിസിആർ പരിശോധനയ്ക്ക് വിധേയരാകണം.

3. പിസിആർ പരിശോധനാ ഫലം വരുന്നതു വരെ യാത്രക്കാർ താമസ സ്ഥലത്ത് ക്വാറന്റീനിൽ കഴിയണം. 24 മണിക്കൂറിനകം ഫലം ലഭിക്കുന്നതാണ്.

pathram desk 1:
Leave a Comment