മോഹനന്‍ വൈദ്യര്‍ തിരുവനന്തപുരത്ത് അന്തരിച്ചു

മോഹനന്‍ വൈദ്യര്‍ മരിച്ച നിലയില്‍. തിരുവനന്തപുരം കരമന കാലടിയിലെ ബന്ധുവീട്ടില്‍ കുഴഞ്ഞുവീണാണ് മരിച്ചത്. 65 വയസായിരുന്നു. ചേര്‍ത്തല സ്വദേശിയാണ്.

മെഡിക്കല്‍ കോളജിലാണ് ഇപ്പോള്‍ മൃതദേഹമുള്ളത്. കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയുണ്ടായി. രണ്ട് ദിവസം മുന്‍പാണ് ബന്ധുവീട്ടിലെത്തിയത്. രാവിലെ മുതല്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച വൈദ്യര്‍ പിന്നീട് ആശുപത്രിയില്‍ പോകാനിരിക്കെയാണ് മരിച്ചത്.

pathram desk 1:
Related Post
Leave a Comment