മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്ക് വീണ്ടും അന്താരാഷ്ട്ര പുരസ്കാരം

തിരുവനന്തപുരം: മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് വീണ്ടും അന്താരാഷ്ട്ര പുരസ്കാരം. സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയുടെ ഓപ്പൺ സൊസൈറ്റി പുരസ്കാരമാണ് ശൈലജയെ തേടി എത്തിയത്. നിരവധി പ്രഗത്ഭരെ തേടിയെത്തിയ പുരസ്കാരം ആദ്യമായാണ് കേരളത്തിലേക്കെത്തുന്നത്.

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ നേതൃത്വം കൊടുത്തതിനാണ് അംഗീകാരം. പൊതു പ്രവർത്തനത്തിലേക്കിറങ്ങാൻ യുവതികൾക്ക് പ്രചോദനം നൽകുന്ന വ്യക്തിത്വമാണ് ശൈലജ ടീച്ചറുടേതെന്ന് പുരസ്കാര നിർണ്ണയ സമിതി വിലയിരുത്തി. ലോകം വലിയ വെല്ലുവിളികൾ നേരിടുന്ന കാലത്ത് കൂടുതൽ പേർ നേതൃസ്ഥാനങ്ങളിലേക്കെത്തട്ടെയെന്ന് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ശൈലജ ടീച്ചർ പറഞ്ഞു. ഓൺലൈനായായിരുന്നു ചടങ്ങ് നടന്നത്

pathram:
Related Post
Leave a Comment