ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വാക്സിനേഷൻ ജില്ലയാകാനൊരുങ്ങി ഉത്തർപ്രദേശിലെ ​ഗൗതംബുദ്ധ് ന​ഗർ

ലക്നൗ: ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വാക്സിനേറ്റഡ് ജില്ലയാകാനുള്ള ലക്ഷ്യവുമായി ഉത്തർപ്രദേശിലെ ​ഗൗതംബുദ്ധ് ന​ഗർ. ആരോ​ഗ്യ ഭരണനിർവ്വഹണ രം​ഗത്തെ ഉദ്യോ​ഗസ്ഥരുമായും പൊലീസ് കമ്മീഷണർ അലോക് സിം​ഗുമായും നടത്തിയ വിർച്വൽ മീറ്റിം​ഗിലാണ് ജില്ലാ മജിസ്ട്രേറ്റ് ഈ സുഹാസ് എൽ വൈ ഈ ലക്ഷ്യത്തിന് വേണ്ടി ആഹ്വാനം ചെയ്തത്.

ജില്ലയിൽ സമ്പൂർണ്ണ വാക്സിനേഷൻ എന്ന ലക്ഷ്യം പ്രാവർത്തികമാക്കാൻ എല്ലാ ഉദ്യോ​ഗസ്ഥരും പ്രതിജ്ഞാബദ്ധരായി നിലകൊള്ളണമെന്നും
ജില്ലാ മജിസ്ട്രേറ്റ് സുഹാസ് എൽ വൈ ആവശ്യപ്പെട്ടതായി ജില്ലാ ഇൻഫോർമേഷൻ ഓഫീസർ രാകേഷ് ചൗഹാൻ മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. വാക്സിനേഷൻ വിഷയത്തിൽ ഉത്തർപ്രദേശിൽ രണ്ടാം സ്ഥാനമാണ് ​ഗൗതംബുദ്ധ് ​​ന​ഗറിനുള്ളത്. ഒന്നാണ് ലക്നൗ ആണ്.

pathram:
Related Post
Leave a Comment