കോവിഡ് വ്യാപനം 70% കുടുംബത്തിനുള്ളിൽ; അതീവ ജാഗ്രത അനിവാര്യം

കോവിഡ് വ്യാപനം 70% കുടുംബത്തിനുള്ളിലാണ്. അതിനാൽ തന്നെ
അതീവ ജാഗ്രത അനിവാര്യം. വീടിനുള്ളിലും മാസ്ക് ധരിക്കുന്നത് ശീലമാക്കണം. പുറത്ത് പോയി വരുന്നവർ വീട്ടിലുണ്ടെങ്കിൽ വീട്ടിലെ മറ്റുള്ളവർക്ക് രോഗം ബാധിക്കാനുള്ള സാധ്യത ഏറെയാണ്. ഇതിനെ പ്രതിരോധിക്കാൻ വീട്ടിൽ എല്ലാവരും മാസ്ക് ധരിക്കുന്നതാണ് ഉചിതം.

വീടുകളിൽ വെച്ച് മരണം സംഭവിക്കുന്നവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതില്ല. പോസിറ്റീവ് ആയ രോഗികൾ മരിച്ചാൽ പോസിറ്റീവ് ഡെത്ത് ആരും നെഗറ്റീവ് ആണെങ്കിൽ നെഗറ്റീവ് ഡെത്ത് ആയും കണക്കാക്കും. കുടുംബാംഗങ്ങൾക്ക് മരണശേഷമുള്ള മറ്റു നടപടികളിലേക്ക് കടക്കാം. ഇതു സംബന്ധിച്ച് എല്ലാ മെഡിക്കൽ ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.

ജില്ലയിൽ കൂടുതൽ ആൻ്റിജെൻ പരിശോധനകൾ നടപ്പാക്കും. കൂടുതൽ ആൻ്റി ജെൻ കിറ്റുകൾ കെഎംസിഎല്ലിൽ നിന്ന് ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.

ചെല്ലാനം പഞ്ചായത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തമാക്കും. ഇവിടെ ഇരുപതോളം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഡൊമിസലി കെയർ സെൻ്റർ പ്രവർത്തന സജ്ജമായിട്ടുണ്ട്. പഞ്ചായത്ത് തല കൺട്രോൾ റൂമിൽ പോലീസ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

മുൻ വർഷങ്ങളിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ വെള്ളത്തിൽ മുങ്ങിയ ആരോഗ്യ സ്ഥാപനങ്ങളുടെ ലിസ്റ്റ് തയാറാക്കും. ഇവിടങ്ങളിലെ ഉപകരണങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കും. വെള്ളപ്പൊക്കത്തുണ്ടായാൽ ഇത്തരം കേന്ദ്രങ്ങൾക്ക് ഒപി തുടങ്ങുന്നതിനുള്ള ബദൽ സൗകര്യങ്ങളുമൊരുക്കും.

ഗുരുതര രോഗങ്ങളുള്ളവരുടെ പട്ടിക വാർഡ് തലത്തിൽ തയാറാക്കും. ഇവർക്ക് ആവശ്യമായ വൈദ്യ സഹായവും മരുന്നുകളുമെത്തിക്കും. ദുരിതാശ്വാസ ക്യാംപുകളിൽ സാമൂഹിക അകലം കൃത്യമായി പാലിക്കണം. മാസ്ക്, സാനിറ്റൈസർ, ഗ്ലൗസ് എന്നിവയുടെ കരുതൽ ശേഖരം ഉറപ്പാക്കും. ക്യാംപുകളിൽ നിരീക്ഷണത്തിനും കോവിഡ് പരിശോധനയ്ക്കുമായി കൂടുതൽ വൊളൻ്റിയർമാരെ നിയോഗിക്കും. എഫ് എൽടിസികളിൽ മുഴുവൻ സമയവും വൈദ്യുതി വിതരണവും ഉറപ്പാക്കും.

pathram desk 1:
Related Post
Leave a Comment