നഴ്‌സ് പീഡിപ്പിച്ച കോവിഡ് രോഗി മരിച്ചു

ഭോപ്പാൽ: ഭോപ്പാലിലെ സർക്കാർ ആശുപത്രിയിൽ കോവിഡ് രോഗി പുരുഷ നഴ്‌സിന്റെ ബലാത്സംഗത്തിനിരയായി. ഭോപ്പാൽ മെമ്മോറിയൽ റിസർച്ച് സെന്റർ ആശുപത്രിയിലാണ് സംഭവം. സംഭവം നടന്ന് 24 മണിക്കൂറിനകം രോഗി മരിച്ചതായും പോലീസ് അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത് ഒരു മാസത്തിന് ശേഷമാണ് സംഭവം പോലീസ് വെളിപ്പെടുത്തുന്നത്.

ഏപ്രിൽ ആറിനാണ് കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച 43 കാരിയെ പ്രതി ബലാത്സംഗം ചെയ്തത്‌. ഇതിനുപിന്നാലെ ആരോഗ്യസ്ഥിതി മോശമായ യുവതിയെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും അന്നുവൈകീട്ടോടെ മരണപ്പെടുകയായിരുന്നു.

ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത 40കാരനായ പ്രതി സന്തോഷ് അഹിർവാർ ഭോപ്പാൽ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്. നേരത്തെ ആശുപത്രിയിലെ ജീവനക്കാരിയോടും ഇയാൾ മോശമായി പെരുമാറിയിരുന്നു.

സംഭവം ആരോടും വെളിപ്പെടുത്തരുതെന്ന് ഇര പോലീസിനോട് അപേക്ഷിച്ചിരുന്നു. അതിനാലാണ് അന്വേഷണ ഉദ്യോഗസ്ഥർ ഒഴികെയുള്ളവരോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്താതിരുന്നതെന്നും പോലീസ് അറിയിച്ചു.

pathram:
Related Post
Leave a Comment