കോവിഡില്‍ പ്രിയങ്കാചോപ്രയും നിക്കും പിരിച്ചെടുത്തത് 10 ലക്ഷം ഡോളര്‍ ; 11 കോടി ലക്ഷ്യമിട്ട് വിരാട് കോഹ്ലിയം അനുഷ്‌ക്കയും

ന്യുഡല്‍ഹി: കോവിഡില്‍ രാജ്യം വലയുമ്പോള്‍ കോവിഡ് ദുരിതാശ്വസ പ്രവര്‍ത്തനത്തിന് ആഗോളമായി 10 ലക്ഷം ഡോളര്‍ സമാഹരിച്ച് ഹോളിവുഡിലെ ഇന്ത്യന്‍ മുഖങ്ങളായ പ്രിയങ്കാചോപ്രയും ഭര്‍ത്താന് നിക്ക് ജോനാസും. പ്രിയങ്കയുടെയും നിക്കിന്റെയും സാമൂഹ്യമാധ്യമ പേജുകള്‍ കൈകാര്യം ചെയ്യുന്ന എക്‌സ്പ്രസ് ഗ്രാറ്റിറ്റ്യൂഡാണ് വാര്‍ത്ത പുറത്തുവിട്ടത്. 14,000 പേരാണ് ഇവരുടെ പരിപാടിയിലേക്ക് പണം സംഭാവന ചെയ്തത്.

ചരിത്രത്തിലെ മറ്റൊരു ഇരുണ്ടദിനങ്ങള്‍ കടന്നുപോകുമ്പോള്‍ ഒരുമിച്ച് അതിജീവിക്കുമെന്ന് മനുഷ്യന്‍ വീണ്ടും തെളിയിച്ചെന്ന് നിക്കും പ്രിയങ്കയും ട്വീറ്റില്‍ പറയുന്നു. പണം രാജ്യത്തുടനീളമായി സര്‍ക്കാരിന്റെ ഓക്‌സിന്‍ കോണ്‍സന്‍ട്രേറ്റര്‍, വാക്‌സിന്‍ പദ്ധതികള്‍ക്കായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു എന്നും അത് തുടരുമെന്നും പറഞ്ഞിട്ടുണ്ട്. മൂന്ന് ദശലക്ഷം ഡോളര്‍ സമാഹരിക്കാനാണ് സെലിബ്രിട്ടി ദമ്പതികളുടെ പദ്ധതി.

പ്രിയങ്കയുടെയും നിക്കിന്റെയും ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നല്‍കിയവരില്‍ ഹോളിവുഡ് താരങ്ങള്‍ അടക്കമുള്ളവരുണ്ട്. നേരത്തേ ഇന്ത്യയെ സഹായിക്കണമെന്ന് രാജ്യത്തിന്റെ അന്താരാഷ്ട്ര ബന്ധത്തിനൊപ്പം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോടും അമേരിക്കന്‍ ഉദ്യോഗസ്ഥരോടും ദമ്പതികളും അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ത്യയ്ക്ക് സഹായവുമായി അമേരിക്കയുടെ വിമാനം എത്തുകയും ചെയ്തിട്ടുണ്ട്.

ഏതാനും നാളായി സിനിമകളില്‍ നിന്നും അകന്ന് നില്‍ക്കുന്ന പ്രിയങ്ക പുതിയ പ്രൊജക്ടുകള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതിനിടയില്‍ മറ്റൊരു ഇന്ത്യന്‍ സെലിബ്രിട്ടി ദമ്പതികളായ വിരാട് കോഹ്ലി അനുഷ്‌ക്കാ ശര്‍മ്മയും കോവിഡില്‍ രാജ്യത്തെ സഹായിക്കാന്‍ ദുരിതാശ്വാസനിധിയുമായി ഇറങ്ങിയിട്ടുണ്ട്. 11 കോടിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ വിരാട് കോഹ്ലിയും ബോളിവുഡിലെ മുന്‍നിര നായികയായ അനുഷ്‌ക്കയും ലക്ഷ്യമിട്ടിരിക്കുന്നത്. ഇതു വരെ അഞ്ചുകോടി സമാഹരിച്ചിരിക്കുന്ന ദമ്പതികള്‍ ആദ്യം ലക്ഷ്യമിട്ടത് 7 കോടിയായിരുന്നു. പിന്നീടാണ് ലക്ഷ്യം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

pathram:
Related Post
Leave a Comment